രാഹുൽ വയനാട്ടിൽ? തീരുമാനം ഇന്നുണ്ടാകും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

രാഹുൽ വയനാട്ടിൽ? തീരുമാനം ഇന്നുണ്ടാകും

വയനാട് സീറ്റിൽ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് തീരുമാനം ഇന്നുണ്ടാകും. ഡൽഹിയിൽ നടക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യുമെന്നാണ് വിവരം. പ്രകടന പത്രികയ്ക്ക് അംഗീകാരം നല്‍കലാണ് യോഗത്തിലെ പ്രധാന അജണ്ട. അതോടൊപ്പം, രാഹുലിന്‍റെ ദക്ഷിണേന്ത്യയിലെ സ്ഥാനാര്‍ഥിത്വവും യോഗത്തിൽ ചര്‍ച്ചായാകാൻ സാധ്യതയുണ്ട്. തെരഞ്ഞെടുപ്പ് സമിതിയും ഇന്ന് യോഗം ചേരുന്നുണ്ട്.

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ തന്നെ നേതൃത്വത്തിൽ ചേരുന്ന കേന്ദ്ര തെര‍ഞ്ഞെടുപ്പ് സമിതി യോഗത്തിൽ അമേതിക്ക് പുറത്ത് ഒരു സീറ്റിൽ രാഹുൽ ഗാന്ധി മത്സരിക്കേണ്ട ആവശ്യം ഉണ്ടോ എന്നതാകും ചർച്ചയ്ക്ക് വെക്കുക. അതിൽ അനുകൂലമായ തീരുമാനമുണ്ടായാൽ മാത്രമേ പിന്നീട് ആ സെറ്റ് വയനാട് ആകണോ എന്ന് തീരുമാനിക്കേണ്ടത് ഒള്ളു.

അതേസമയം, ഇടതു പക്ഷത്തിനെതിരെ മല്‍സരിക്കരുതെന്ന അഭിപ്രായം ചില നേതാക്കള്‍ രാഹുൽ ഗാന്ധിയെ അറിയിച്ചിരുന്നു. എന്നാൽ, രാഹുൽ വയനാട്ടിൽ മല്‍സരിക്കണമെന്നാവശ്യം കേരളത്തിലെ നേതാക്കള്‍ ശക്തമായി ഉന്നയിക്കുന്നുണ്ട്. പി സി ചാക്കോ ഉൾപ്പടെയുള്ള നേതാക്കൾ അതൃപ്തി പരസ്യമായിത്തന്നെ പറയുന്നു. ഇതിനിടെ, കോൺഗ്രസിന്‍റെ ഒമ്പതാം സ്ഥാനാർത്ഥിപ്പട്ടികയിലും വയനാടും വടകരയും ഉൾപ്പെട്ടില്ല.