ചന്ദ്രബാബു നായിഡുവിന് നരേന്ദ്ര മോദിയുടെ അഭിനന്ദനം

CEO

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ചന്ദ്രബാബു നായിഡുവിന് നരേന്ദ്ര മോദിയുടെ അഭിനന്ദനം

ഡല്‍ഹി: ടിഡിപി അധ്യക്ഷന്‍ ആന്ധ്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന എന്‍. ചന്ദ്രബാബു നായിഡുവിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനം. ആന്ധ്രയിലെ ജനങ്ങള്‍ക്കും സര്‍ക്കാരിനും കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും എല്ലാവിധ സഹായങ്ങളും ഉറപ്പു നല്കുന്നതായും അദ്ദേഹം അറിയിച്ചു. ട്വിറ്ററിലാണ് പ്രധാനമന്ത്രി തന്റെ ആശംസകളറിയിച്ചത്. ചന്ദ്രബാബു നായിഡുവിന്റെ നേതൃപാടവവും പ്രവര്‍ത്തനപരിചയവും വികസനത്തോടുള്ള അര്‍പ്പണബോധവും ആന്ധ്രയെ പുതിയ ഉയരങ്ങളിലെത്തിക്കട്ടെയെന്നും മോദി ട്വിറ്ററില്‍ ആശംസിച്ചു. വിജയവാഡയ്ക്കും ഗുണ്ടൂരിനുമിടയിലുള്ള നാഗാര്‍ജുന നഗറില്‍ വൈകുന്നേരം 7.27-നാണ് ചന്ദ്രബാബു നായിഡു മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്.