മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ വാഗൺ ആർ കാർ മോഷണം പോയി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ വാഗൺ ആർ കാർ മോഷണം പോയി

ന്യൂഡൽഹി: ഡല്‍ഹി സെക്രട്ടേറിയറ്റിനു പുറത്ത് നിർത്തിയിട്ടിരുന്ന മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ വാഗൺ ആർ കാർ മോഷണം പോയി. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു കേജ്‌രിവാളിന്റെ വാഗൺ ആർ കാർ മോഷണം പോയത്.

സോഫ്റ്റ്‌വെയർ എൻജിനീയറായ കുന്ദർ ശർമ 2013 ജനുവരിയിൽ കേജ്‌രിവാളിന് സമ്മാനിച്ചതാണ് ഈ കാർ. 2015ലെ നിയമസഭാ തിരഞ്ഞെടുപ്പു മുതൽ കേജ്‌രിവാൾ ഉപയോഗിച്ചിരുന്നത് ഈ കാര്‍ ആയിരുന്നു. മുഖ്യമന്ത്രിയുടെ വാഹനം ഇന്നോവയിലേക്ക് മാറിയപ്പോൾ ആം ആദ്മി പാർട്ടിയുടെ പല ആവശ്യങ്ങൾക്കുമായിരുന്നു വാഹനം ഉപയോഗിച്ചിരുന്നത്. 

എന്നാൽ എഎപിയുടെ ‘തനിനിറം’ മനസിലായ സാഹചര്യത്തിൽ കാർ തനിക്ക് തിരിച്ചു തരണമെന്ന് കുന്ദൻ ശർമ 2015ൽ ട്വീറ്റ് ചെയ്തിരുന്നു. ആം ആദ്‌മി പാർട്ടിയിലെ ആഭ്യന്തര കലഹങ്ങളിൽ മനം മടുത്താണു സംഭാവന തിരികെ ചോദിക്കുന്നതെന്നും കുന്ദൻ ട്വിറ്ററിൽ കുറിച്ചിരുന്നു.


LATEST NEWS