സ്ത്രീക്കും പുരുഷനും വ്യത്യസ്‌ത വിവാഹപ്രായം എന്ന നയം മാറ്റണം; ബിജെപി നേതാവ് ഹർജി നല്‍കി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സ്ത്രീക്കും പുരുഷനും വ്യത്യസ്‌ത വിവാഹപ്രായം എന്ന നയം മാറ്റണം; ബിജെപി നേതാവ് ഹർജി നല്‍കി

ന്യൂഡല്‍ഹി: രാജ്യത്ത് സ്ത്രീക്കും പുരുഷനും വ്യത്യസ്‌ത വിവാഹപ്രായം എന്ന നയം മാറ്റണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവിന്റെ ഹർജി. ബിജെപി നേതാവും അഭിഭാഷകനുമായ അശ്വനി കുമാർ ഉപാദ്ധ്യായയാണ് ഡല്‍ഹി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്.

ലിംഗപരമായി വിവാഹപ്രായത്തിലുള്ള ഈ ഭിന്നത അശാസ്ത്രീയമാണെന്നും പുരുഷമേധാവിത്വം മുൻനിർത്തിയുള്ളതാണെന്നും അശ്വനി കുമാർ ഉപാദ്ധ്യായ ഹർജിയിൽ കുറ്റപ്പെടുത്തി.

ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി ഈ വിഷയത്തിൽ കേന്ദ്ര വനിതാ-ശിശുക്ഷേമ മന്ത്രാലയത്തിന്റെ വിശദീകരണം തേടി. ചീഫ് ജസ്റ്റിസ് ഡിഎൻ പട്ടേൽ, ജസ്റ്റിസ് സി ഹരിശങ്കർ എന്നിവർ കേന്ദ്രസർക്കാരിനും വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിട്ടുണ്ട്.  

ഇപ്പോൾ ഇന്ത്യയിൽ പുരുഷന്റെ വിവാഹ പ്രായം 21 ഉം സ്ത്രീക്ക് 18ഉമാണ്.


LATEST NEWS