അവസാന തിയ്യതി ഇന്ന്; അരവിന്ദ് കെജരിവാള്‍ ഉള്‍പ്പടെയുള്ള പ്രമുഖര്‍ ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അവസാന തിയ്യതി ഇന്ന്; അരവിന്ദ് കെജരിവാള്‍ ഉള്‍പ്പടെയുള്ള പ്രമുഖര്‍ ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

ന്യൂഡല്‍ഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയ്യതി ഇന്ന്. മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ഉള്‍പ്പടെയുള്ള പ്രമുഖര്‍ ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. ഇന്നലെ സമയം വൈകിയത് മൂലം കെജരിവാളിന് പത്രിക സമർപ്പിക്കാൻ ആയിരുന്നില്ല.

ഇന്നലെ റോഡ് ഷോയ്ക്ക് ശേഷം പത്രിക സമര്‍പ്പിക്കാനായിരുന്നു കെജരിവാളിന്റെ തീരുമാനം. എന്നാല്‍ റോഡ് ഷോ പ്രതീക്ഷിച്ചതിനേക്കാള്‍ നീണ്ടുപോയതിനാല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ കെജരിവാളിന് സാധിച്ചില്ല. ഇതോടെ അരവിന്ദ് കെജരിവാള്‍ ഇന്ന് പത്രിക സമര്‍പ്പിക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പിലും റോഡ് ഷോയെ തുടർന്ന് പത്രിക സമർപ്പണവും ഒരു ദിവസം വൈകിയിരുന്നു.

എന്‍എസ്‌യു മുന്‍ ദേശീയ അധ്യക്ഷന്‍ റൊമേഷ് സബര്‍വാള്‍ ആണ് ന്യൂ ഡല്‍ഹി മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. അതിനിടെ ബിജെപി രണ്ടാം സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി. അരവിന്ദ് കെജരിവാളിനെതിരെ സുനില്‍ യാദവ് മത്സരിക്കും. യുവമോര്‍ച്ച ഡല്‍ഹി അധ്യക്ഷനാണ് സുനില്‍ യാദവ്.