വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍
ന്യൂഡല്‍ഹി: സ്വാതന്ത്ര ദിനാഘോഷങ്ങളില്‍ മുന്നോടിയായി ഡല്‍ഹി പോലീസ് രാജ്യത്തെ കുപ്രസിദ്ധ ഭീകരരുടെ പോസ്റ്ററുകള്‍ തലസ്ഥാനത്തുടനീളം പതിച്ചു. സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ കണക്കിലെടുത്ത് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ചിത്രങ്ങള്‍ പുറത്തിറക്കിയത്. കുപ്രസിദ്ധ ഭീകരരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പോലീസിനെ ബന്ധപ്പെടാനുള്ള നമ്പറുകളും പോസ്റ്ററില്‍ നല്‍കിയിട്ടുണ്ട്.
ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനും മറ്റ് ആക്രമസംഭവങ്ങള്‍ ഒഴിവാക്കുന്നതിനും ''പരാക്രം വാന്‍'' എന്ന പോരില്‍ ഡല്‍ഹി പോലീസ് 14 കവചിത വാഹനങ്ങള്‍ നിരത്തിലിറക്കിയിട്ടുണ്ട്.
ഓരോ പരാക്രം വാനിലും ഒരു ഡ്രൈവറും ഒരു ചീഫും മൂന്ന് കമാന്ഡോസിനെയുമാണ് വിന്യസിപ്പിച്ചിരിക്കുന്നത്. ഇതില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ എല്ലാവരും ആയുധ ദാരികളും സൈനിക പരിശീലനം ലഭിച്ചവരുമാണ്.കൂടാതെ 47 തോക്കുകളും എംപി5 റൈഫിള്‍ തുടങ്ങിയവ നല്‍കിയിട്ടുണ്ട്. ഇതിനു പുറമെ എല്ലാ സുരക്ഷാ സംവിധാനങ്ങളും ഇതില്‍ ഒരുക്കിയിട്ടുണ്ട്.