നോട്ട് നിരോധനം ദുരന്തം:മൻമോഹൻ സിങ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നോട്ട് നിരോധനം ദുരന്തം:മൻമോഹൻ സിങ്

ന്യൂഡൽഹി ∙ കേന്ദ്രസർക്കാരിന്റെ നോട്ട് അസാധുവാക്കലിനെ രൂക്ഷമായി വിമർശിച്ച് മുൻ  പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ മൻമോഹൻ സിങ് നോട്ട് അസാധുവാക്കലുമായി  ബന്ധപ്പെട്ട മോശം അവസ്ഥ ഇനി വരാനിരിക്കുന്നതേയുള്ളൂവെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ‘ദുരന്തം’ എന്നാണ് സർക്കാർ നയത്തെ അദ്ദേഹം വിശേഷിപ്പിച്ചത്.

നോട്ട് അസാധുവാക്കിയതുമായി ബന്ധപ്പെട്ട് ഇപ്പോൾ ജനങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഒന്നും അല്ല, ഇതിലും  മോശം അവസ്ഥ വരും ദിനങ്ങളിൽ ഉണ്ടാകുമെന്നും മൻമോഹൻ പറഞ്ഞു.മോദി സർക്കാർ നടപ്പാക്കുന്ന തെറ്റായ കാര്യങ്ങൾ കോൺഗ്രസ് പ്രവർത്തകർ ജനങ്ങൾക്കുമുന്നിൽ വിളിച്ചുപറയേണ്ട സമയമാണിത്. ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി ജനങ്ങളെ പ്രതിഷേധത്തിന്റെ ഭാഗമാക്കണമെന്നും മൻമോഹൻ ആവശ്യപ്പെട്ടു.

നോട്ട് അസാധുവാക്കലിനും കേന്ദ്ര നയങ്ങൾക്കുമെതിരായ പ്രതിഷേധ കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.മുൻപ് രാജ്യസഭയിൽ സംസാരിച്ചപ്പോഴും സർക്കാർ നയത്തെ മൻമോഹൻ രൂക്ഷമായി വിമർശിച്ചിരുന്നു. ഈ പ്രസംഗം ദേശീയ തലത്തിൽ വലിയ ശ്രദ്ധനേടുകയും ചെയ്തിരുന്നു.

മുൻ ധനമന്ത്രിയും കോൺഗ്രസ് നേതാവുമായ പി. ചിദംബരവും കേന്ദ്ര നടപടിയെ കുറ്റപ്പെടുത്തി. നവംബർ എട്ടിന് മന്ത്രിസഭാ യോഗം ചേർന്നുവെന്നാണ് അവകാശപ്പെടുന്നത്. എങ്കിൽ അന്നത്തെ മന്ത്രിസഭായോഗത്തിന്റെ തീരുമാനങ്ങളും ക്യാബിനറ്റ് നോട്ടും എവിടെയെന്നും ചിദംബരം ചോദിച്ചു.
 


Loading...
LATEST NEWS