വി​മാ​ന​ത്താ​വ​ള​ത്തി​ലെ ക​രു​ത​ല്‍ ത​ട​ങ്ക​ല്‍‌; കശ്മീരി നേതാവ് ഷാ ഫൈസൽ കോടതിയിലേക്ക്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വി​മാ​ന​ത്താ​വ​ള​ത്തി​ലെ ക​രു​ത​ല്‍ ത​ട​ങ്ക​ല്‍‌; കശ്മീരി നേതാവ് ഷാ ഫൈസൽ കോടതിയിലേക്ക്

ന്യൂ​ഡ​ല്‍​ഹി: ഡല്‍ഹിയില്‍ ക​രു​ത​ല്‍ ത​ട​ങ്ക​ലി​ല്‍ ആ​ക്കി​യ​ത് ചോ​ദ്യം ചെ​യ്ത് മു​ന്‍ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നും രാ​ഷ്ട്രീ​യ പ്ര​വ​ര്‍​ത്ത​ക​നു​മാ​യ ഷാ ​ഫൈ​സ​ല്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. അ​ക്കാ​ഡ​മി​ക്ക് ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി ബോ​സ്റ്റ​ണി​ലെ ഹാ​ര്‍​വാ​ര്‍​ഡ് യൂ​ണി​വേ​ഴ്സി​റ്റി​യി​ലേ​ക്ക് പോ​കാ​ന്‍ ഡ​ല്‍​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​താ​യി​രു​ന്നു ഷാ ​ഫൈ​സ​ല്‍. 

എ​ന്നാ​ല്‍, ഇ​വി​ടെ വ​ച്ച്‌ ത​ന്നെ ത​ട​ങ്ക​ലി​ല്‍ എ​ടു​ക്കു​ക​യും നി​യ​മ​വി​രു​ദ്ധ​മാ​യി ജ​മ്മു കാ​ഷ്മീ​രി​ലേ​ക്ക് തി​രി​കെ അ​യ​യ്ക്കു​ക​യു​മാ​യി​രു​ന്നെ​ന്ന് ഷാ ​ഫൈ​സ​ല്‍ ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു. ഷാ ​ഫൈ​സ​ലി​ന്‍റെ അ​ഭി​ഭാ​ഷ​ക​ന്‍റെ വാ​ദ​ങ്ങ​ള്‍ കേ​ട്ട ഹൈ​ക്കോ​ട​തി കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നും എ​യ​ര്‍​പോ​ര്‍​ട്ട് അ​തോ​റി​റ്റി​ക്കും നോ​ട്ടീ​സ് അ​യ​ച്ചു. ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ല്‍ മ​റു​പ​ടി ന​ല്‍​കാ​മെ​ന്നാ​ണ് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. 

വെ​ള്ളി​യാ​ഴ്ച ഹൈ​ക്കോ​ട​തി വീ​ണ്ടും ഹ​ര്‍​ജി പ​രി​ഗ​ണി​ക്കും.