‘എങ്ങനെയാണ് ഗാന്ധിജി ആത്മഹത്യ ചെയ്തത്?’; ഗുജറാത്തിലെ സ്‌കൂള്‍ പരീക്ഷയില്‍ വിവാദ ചോദ്യം; നടപടി എടുക്കുമെന്ന് അധികൃതര്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

‘എങ്ങനെയാണ് ഗാന്ധിജി ആത്മഹത്യ ചെയ്തത്?’; ഗുജറാത്തിലെ സ്‌കൂള്‍ പരീക്ഷയില്‍ വിവാദ ചോദ്യം; നടപടി എടുക്കുമെന്ന് അധികൃതര്‍

അഹമ്മദാബാദ്: ഗുജറാത്തിലെ സ്‌കൂള്‍ പരീക്ഷയില്‍ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെക്കുറിച്ച്‌ തെറ്റിദ്ധാരണാ ജനകവുമായ ചോദ്യം. 'എങ്ങിനെയാണ് ഗാന്ധിജി ആത്മഹത്യ ചെയ്തത്?' എന്ന ചോദ്യമാണ് വിവാദത്തിന് വഴിവെച്ചിരിക്കുന്നത്.

സുഫാലം ശാല വികാസ് സങ്കുല്‍ എന്ന പേരിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളുടെ ഇന്റേണല്‍ പരീക്ഷയിലാണ് ഇത്തരമൊരു ചോദ്യം പ്രത്യക്ഷപ്പെട്ടത്. ഗാന്ധിനഗറില്‍ സര്‍ക്കാര്‍ ധനസഹായം ലഭിക്കുന്ന ചില സ്വാശ്രയ സ്‌കൂളുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കൂട്ടായ്മയാണ് സുഫാലം ശാല വികാസ് സങ്കുല്‍. സംഭവം വിവദമായതിനെ തുടര്‍ന്ന് അന്വേഷണം നടത്തുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്.

സുഫാലം ശാല വികാസ് സങ്കുലിന്റെ ബാനറില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്‌കൂളുകളുടെ മാനേജ്മെന്റാണ് ചോദ്യപേപ്പറുകള്‍ തയ്യാറാക്കിയതെന്ന് ഗാന്ധിനഗര്‍ ജില്ല വിദ്യാഭ്യാസ ഓഫീസര്‍ ഭാരത് വാധര്‍ പറഞ്ഞു. സര്‍ക്കാര്‍ സഹായം ലഭിക്കുന്ന സ്വാശ്രയ സ്‌കൂളുകളില്‍ ശനിയാഴ്ച നടന്ന ആഭ്യന്തര മൂല്യനിര്‍ണ്ണയ പരീക്ഷയില്‍ ഈ രണ്ട് ചോദ്യങ്ങള്‍ വന്നിട്ടുണ്ട്. ഇതു വളരെയധികം ആക്ഷേപകരമാണ്. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് വന്നതിന് ശേഷം നടപടിയെടുക്കുെന്നും ജില്ല വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.

പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കുള്ള ചോദ്യപ്പറിലും വസ്തുതാവിരുദ്ധമായ ചോദ്യമുണ്ട്. 'നിങ്ങളുടെ പ്രദേശത്ത് വര്‍ധിച്ചുവരുന്ന മദ്യക്കച്ചവടത്തെക്കുറിച്ചും വ്യാജമദ്യം ഉണ്ടാക്കുന്നവര്‍ മൂലമുള്ള ശല്യങ്ങളെക്കുറിച്ചും പരാതിപ്പെട്ടുകൊണ്ട് ജില്ലാ പോലീസ് മേധാവിക്ക് കത്തെഴുതുക' എന്നതായിരുന്നു ചോദ്യം. ഗുജറാത്തില്‍ മദ്യ നിരോധനം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ ചോദ്യം വിവാദമാകുന്നത്.