മൂഡീസ് റേറ്റിങ്ങിൽ പ്രധാനമന്ത്രി മതിമറന്നു പോകരുത്; ഡോ.മൻമോഹൻ സിങ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മൂഡീസ് റേറ്റിങ്ങിൽ പ്രധാനമന്ത്രി മതിമറന്നു പോകരുത്; ഡോ.മൻമോഹൻ സിങ്

കൊച്ചി: മൂഡീസ് റേറ്റിങ്ങിൽ പ്രധാനമന്ത്രി മതിമറന്നു പോകരുതെന്ന് മുന്‍ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങ്. രാജ്യത്തെ ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി വർധിക്കുന്നത് നല്ല ലക്ഷണമല്ല എന്നും സാമ്പത്തിക വിദഗ്ദന്‍ കൂടിയായ മൻമോഹൻ സിങ്. സാമ്പത്തിക പരിഷ്കാരങ്ങളെ തുടർന്നുണ്ടായ മാന്ദ്യത്തിൽനിന്ന് വിപണി ഉടൻ കരകയറില്ലയെന്നും രാജ്യത്ത് സാമ്പത്തിക അസമത്വം വർധിച്ചു വരികയാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

കള്ളപ്പണത്തിന് എതിരായ ശരിയായ നടപടി നോട്ട് നിരോധനമായിരുന്നില്ല. ഭൂനികുതി അടക്കമുള്ള നികുതികൾ ലഘൂകരിക്കുകയായിരുന്നു വേണ്ടത്. കേന്ദ്രസർക്കാരിന്റെ തെറ്റായ സമീപനങ്ങൾ രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയെ സാരമായി ബാധിച്ചു. രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് ഉയർന്നുവെന്നും മൻമോഹൻ സിങ് അഭിപ്രായപ്പെട്ടു.

എറണാകുളം സെന്റ് തെരേസാസ് കോളജിൽ സംഘടിപ്പിച്ച സെമിനാറിലാണ് എൻഡിഎ സർക്കാർ നടപ്പിലാക്കിയ സാമ്പത്തിക പരിഷ്ക്കാരങ്ങളെ ധനകാര്യ വിദഗ്ധൻ കൂടിയായ മുൻ പ്രധാനമന്ത്രി വിമർശിച്ചത്. കേന്ദ്രസർക്കാരിനെതിരായ വിധിയെഴുത്താകുമോ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പെന്നു പ്രവചിക്കാൻ ഞാനാളല്ല. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.


LATEST NEWS