റിസർവ് ബാങ്കിന്റെ കരുതൽ ധന ശേഖരത്തിൽ നിന്ന് 40,000 കോടി രൂപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട്  കേന്ദ്ര സർക്കാർ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

റിസർവ് ബാങ്കിന്റെ കരുതൽ ധന ശേഖരത്തിൽ നിന്ന് 40,000 കോടി രൂപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട്  കേന്ദ്ര സർക്കാർ

ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കേ റിസർവ് ബാങ്കിന്റെ കരുതൽ ധന ശേഖരത്തിൽ നിന്ന് കൂടുതൽ പണം ചോദിച്ച് കേന്ദ്ര സർക്കാർ. ഇടക്കാല ലാഭവിഹിതമായി വൻ തുക അനുവദിക്കണമെന്ന് റിസർവ് ബാങ്കിലെ മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. റിസർവ് ബാങ്കിന് നൽകിയ കത്തിൽ 35,000 -40,000 കോടി രൂപ അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക വളർച്ച താഴോട്ടായ പ്രത്യേക സ്ഥിതി പരിഗണിച്ച് പണം അനുവദിക്കണമെന്നാണ് കേന്ദ്ര സർക്കാർ ആവശ്യം.


LATEST NEWS