ഐ.ഐ.ടി വിദ്യാര്‍ഥിനിയുടെ മരണം: കേന്ദ്ര ഉന്നത വിദ്യാഭ്യാസ സെക്രട്ടറി തെളിവെടുപ്പ് നടത്തി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഐ.ഐ.ടി വിദ്യാര്‍ഥിനിയുടെ മരണം: കേന്ദ്ര ഉന്നത വിദ്യാഭ്യാസ സെക്രട്ടറി തെളിവെടുപ്പ് നടത്തി

ചെന്നൈ: മദ്രാസ് ഐ.ഐ.ടി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ കേന്ദ്ര ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ആര്‍ സുബ്രഹ്മണ്യൻ ഐ.ഐ.ടിയില്‍ എത്തി തെളിവെടുപ്പ് നടത്തി. ഫാത്തിമയുടെ മരണം ദൌര്‍ഭാഗ്യകരമെന്ന് ആര്‍ സുബ്രഹ്മണ്യൻ പറഞ്ഞു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാന്‍ സാധിച്ചു. ഫാത്തിമയുടെ മരണത്തില്‍ സത്യസന്ധമായ അന്വേഷണം ഉറപ്പാക്കുമെന്നും സുബ്രഹ്മണ്യന്‍ പറഞ്ഞു.

മദ്രാസ് ഐ.ഐ.ടി വിദ്യാർഥിനി ഫാത്തിമ ലത്തീഫിന്‍റെ ദുരൂഹമരണം സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വ്വകക്ഷിയോഗത്തിൽ ഇക്കാര്യം ആവശ്യപ്പെട്ടു. ഐ.ഐ.ടി പോലുള്ള സ്ഥാപനങ്ങളിൽ വിദ്യാർഥികൾ നേരിടുന്ന വിവേചനങ്ങളെ കുറിച്ച് അന്വേഷണം വേണം. നാളെ ആരംഭിക്കുന്ന പാര്‍ലമെന്റ് ശീതകാല സമ്മേളനത്തിൽ ഇക്കാര്യം ഉന്നയിക്കുമെന്നും പ്രേമചന്ദ്രൻ ഡൽഹിയിൽ പറഞ്ഞു.


LATEST NEWS