കർക്കരെയ്ക്കെതിരായ പ്രഗ്യ സിങ്ങിന്‍റെ പരാമർശം; പരിശോധിക്കുമെന്ന് തെരഞെടുപ്പ് കമ്മീഷൻ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കർക്കരെയ്ക്കെതിരായ പ്രഗ്യ സിങ്ങിന്‍റെ പരാമർശം; പരിശോധിക്കുമെന്ന് തെരഞെടുപ്പ് കമ്മീഷൻ

മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍ ഹേമന്ത് ക‍ർക്കരെയ്ക്കതിരെ ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രഗ്യ സിങ് ഠാക്കൂറിന്‍റെ പ്രസ്താവന പരിശോധിക്കുമെന്ന് മധ്യപ്രദേശ് മുഖ്യ തെരെഞ്ഞെടുപ്പ് ഓഫീസർ വി എൽ കാന്ത റാവു. ക‍ർക്കരെക്കെതിരായ പ്രഗ്യാ സിങ് ഠാക്കൂറിന്‍റെ വാക്കുകൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും പ്രസ്താവന പരിശോധിച്ച ശേഷം മറ്റു കാര്യങ്ങൾ തീരുമാനിക്കുമെന്നും വി എൽ കാന്ത റാവു അറിയിച്ചു.

രാജ്യം അശോക ചക്രം നൽകി നൽകി ആദരിച്ച മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്​ക്വാഡ്​ തലവൻ ഹേമന്ദ് കര്‍ക്കരെക്കെതിരെ തന്നെ മലേഗാവ്​ സ്​ഫോടന കേസിൽ പെടുത്തിയതോടെ അയാൾ കുടുംബമടക്കം നശിക്കുമെന്ന്​ ഞാൻ ശപിച്ചിരുന്നു. താൻ ജയിലിലായത് മുതൽ കർക്കരെയുടെ കഷ്ടക്കാലം തുടങ്ങിയെന്നും, കൃത്യം 45 ദിവസത്തിന് ശേഷം ഹേമന്ത് കർക്കരെ കൊല്ലപ്പെടുകയാണ് ചെയ്തതെന്നും പ്രഗ്യ സിംഗ് പറഞ്ഞു. 

മലേഗാവ്​ സ്​ഫോടനവുമായി ബന്ധപ്പെട്ട്​ കർക്കരെ തന്നെ കള്ളക്കേസിൽ കുടുക്കുകയായിരുന്നുവെന്ന്​ അവർ ആരോപിച്ചു. കേസ് അന്വേഷിക്കുന്ന സമയത്ത്​​ തന്നോട്​ വളരെ മോശമായാണ്​ അയാൾ പെരുമാറിയിരുന്നത്​. അതി​​​െൻറ കർമഫലമാണ്​ കർക്കരെ അനുഭവിച്ചതെന്നും പ്രഗ്യ സിങ്​ മാധ്യമങ്ങളോട്​ പറഞ്ഞു. ശാരീരിക പ്രശ്​നങ്ങൾ പറഞ്ഞ്​ ജാമ്യത്തിലിറങ്ങിയ പ്രജ്ഞാ നിലവിൽ ബി.ജെ.പി​ ലോക്​സഭാ സ്ഥാനാർഥിയായി ഭോപ്പാലിൽ മത്സരിക്കുകയാണ്​​.