രാഹുല്‍ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേസെടുത്തു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

രാഹുല്‍ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേസെടുത്തു

ന്യൂഡല്‍ഹി: നിയുക്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേസെടുത്തു. ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ച് വാര്‍ത്ത ചാനലിന് നല്‍കിയ അഭിമുഖത്തെ തുടര്‍ന്നാണ് എഫ്ഐആര്‍ ഫയല്‍ ചെയ്തത്. പ്രചാരണം അവസാനിച്ചതിന് ശേഷമാണ് രാഹുല്‍ അഭിമുഖം നല്‍കിയത്. രാഹുലിന്റെ അഭിമുഖം സംപ്രേക്ഷണം ചെയ്ത ചാനലിനെതിരെയും കേസുണ്ടാകും.  ബിജെപിയുടെ പരാതിയിലാണ് രാഹുലിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. 
തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഹുലിനോട് വിശദീകരണം തേടിയിരുന്നു. വിശദീകരണം നല്‍കാന്‍ ഡിസംബര്‍ 18ന് വൈകുന്നേരം അഞ്ചിന് മുന്‍പ് ഹാജരാകാന്‍ രാഹുല്‍ ഗാന്ധിയോട് കമ്മീഷന്‍ ആവശ്യപ്പെട്ടു. ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ ഫലം 18നാണ് അറിയുക.