പശ്ചിമ ബംഗാളില്‍ പരക്കെ സംഘര്‍ഷം; പരസ്യപ്രാ​ച​ര​ണം ഒരു ദിവസം വെ​ട്ടി​ക്കുറ​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പശ്ചിമ ബംഗാളില്‍ പരക്കെ സംഘര്‍ഷം; പരസ്യപ്രാ​ച​ര​ണം ഒരു ദിവസം വെ​ട്ടി​ക്കുറ​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അസാധാരണ നടപടി.  ബം​ഗാ​ളി​ലെ പ​ര​സ്യ​പ്ര​ചാ​ര​ണം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ഒ​രു ദി​വ​സം വെ​ട്ടി​ക്കു​റ​ച്ചു. പ​ര​സ്യ​പ്ര​ചാ​ര​ണം വ്യാ​ഴാ​ഴ്ച രാ​ത്രി പ​ത്തി​ന് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാ​ണ് ക​മ്മീ​ഷ​ന്‍റെ ഉ​ത്ത​ര​വ്. ഭ​ര​ണ​ഘ​ട​ന​യി​ലെ 324-ാം വ​കു​പ്പ് പ്ര​കാ​ര​മാ​ണ് ക​മ്മീ​ഷ​ന്‍റെ ന​ട​പ​ടി.

സംസ്ഥാനത്ത് നടക്കുന്ന തുടർച്ചയായ അക്രമങ്ങളിൽ പ്രതിഷേധിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ന‍ടപടി. മെയ് 17 വരെ നടക്കേണ്ടിയിരുന്ന പ്രചാരണം മെയ് 16 രാത്രി പത്ത് മണിയോടെ അവസാനിപ്പിക്കാന്‍ കമ്മീഷന്‍ ഉത്തരവിട്ടത്. 

ഇന്നലെ നടന്ന അമിത് ഷായുടെ റാലിയില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​രും ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ​യും തൃ​ണ​മൂ​ല്‍ കോ​ണ്‍‌​ഗ്ര​സി​ന്‍റെ​യും വി​ദ്യാ​ര്‍​ഥി വി​ഭാ​ഗ​ക്കാ​രും ത​മ്മി​ലാ​യി​രു​ന്നു ഏ​റ്റു​മു​ട്ടി​യ​ത്. അ​മി​ത് ഷാ​യു​ടെ വാ​ഹ​ന​വ്യൂ​ഹം കോ​ള​ജ് സ്ട്രീ​റ്റി​നു മു​ന്നി​ലൂ​ടെ ക​ട​ന്നു​പോ​ക​വേ ഇ​ട​ത്, തൃ​ണ​മൂ​ല്‍ വി​ദ്യാ​ര്‍​ഥി സം​ഘ​ട​നാ പ്ര​വ​ര്‍​ത്ത​ക​ര്‍ മു​ദ്രാ​വാ​ക്യം മു​ഴ​ക്കു​ക​യും ക​രി​ങ്കൊ​ടി കാ​ട്ടു​ക​യും ചെ​യ്തു. ഇ​തി​നു പി​ന്നാ​ലെ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ര്‍​ജി​ക്കെ​തി​രെ ബി​ജെ​പി രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

ഇതേ തുടര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസ് - ബിജെപി വാക്പോര് മുറുകുന്നതിനിടയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അസാധാരണ നടപടി. അതേസമയം ഇന്ന് കൊല്‍ക്കത്തയില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ തെരഞ്ഞെടുപ്പ് റാലി നടക്കുകയാണ്. 


LATEST NEWS