അല്‍ഫോൻസ് കണ്ണന്താനത്തെ രാജസ്ഥാനിൽനിന്നു രാജ്യസഭയിലേക്ക് മത്സരിപ്പിക്കുന്നതിനെതിരെ ബിജെപി എംഎല്‍എ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അല്‍ഫോൻസ് കണ്ണന്താനത്തെ രാജസ്ഥാനിൽനിന്നു രാജ്യസഭയിലേക്ക് മത്സരിപ്പിക്കുന്നതിനെതിരെ ബിജെപി എംഎല്‍എ

ജയ്പുർ: കേന്ദ്രമന്ത്രി അല്‍ഫോൻസ് കണ്ണന്താനത്തെ രാജസ്ഥാനിൽനിന്നു രാജ്യസഭയിലേക്ക് മത്സരിപ്പിക്കുന്നതിനെതിരെ ബിജെപി എംഎല്‍എ. ഘനശ്യാം തിവാരിയാണ് കണ്ണന്താനത്തിന് എതിരെ രംഗത്തെത്തിയത്. സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ഒരാളെ മത്സരിപ്പിക്കാനുള്ള തീരുമാനം അനൗചിത്യമാണെന്ന് ഗന്‍ശ്യം തിവാരി പറഞ്ഞു.
 
കണ്ണന്താനം പത്രിക സമര്‍പ്പിച്ചതിന് പിന്നാലെയാണ് എംഎല്‍എയുടെ പ്രസ്താവന. പുറത്തുനിന്നുള്ള സ്ഥാനാർ‌ഥികളെ ഇവിടെ മത്സരിപ്പിക്കുന്നത് അംഗീകരിക്കാനാകില്ല. സ്വന്തം സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പിനു നിന്നാല്‍ ഇവർ എംഎല്‍എയോ കൗണ്‍സിലറോ പോലുമാകില്ല എന്നും തിവാരി പറഞ്ഞു. തിവാരിയുടെ പ്രസ്താവനയ്ക്കെതിരെ പാർട്ടിയോ കണ്ണന്താനമോ പ്രതികരിച്ചിട്ടില്ല.

കോൺഗ്രസ് മത്സരിക്കുന്നില്ല എന്നു തീരുമാനിച്ചതോടെ കണ്ണന്താനം രാജസ്ഥാനിൽ നിന്നു രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടും എന്ന് ഉറപ്പായി. പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമായ വ്യാഴാഴ്ച കണ്ണന്താനം എതിരില്ലാതെ വിജയിച്ചതായി പ്രഖ്യാപിക്കും. 200 അംഗങ്ങളുള്ള രാജസ്ഥാൻ നിയമസഭയിൽ ബിജെപിക്ക് 160 എംഎൽഎമാരുണ്ട്. 24 അംഗങ്ങളുള്ള കോൺഗ്രസാണ് മുഖ്യ പ്രതിപക്ഷം.


LATEST NEWS