ബിഹാറില്‍ സർക്കാർ  ജീവനക്കാർ ഹെൽമറ്റ്  വെച്ച് ജോലി ചെയ്യുന്ന ഫോട്ടോ വൈറല്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബിഹാറില്‍ സർക്കാർ  ജീവനക്കാർ ഹെൽമറ്റ്  വെച്ച് ജോലി ചെയ്യുന്ന ഫോട്ടോ വൈറല്‍

പാറ്റ്ന: ഹെൽമറ്റ് വെച്ച് ജോലി ചെയ്യുന്ന ബിഹാറിലെ സർക്കാർ ഉദ്യോഗസ്ഥരുടെ ഫോട്ടോ വൈറലായി. കിഴക്കൻ ചമ്പാരൺ ജില്ലയിലെ അരിരാജ് ബ്ലോക്ക് സർക്കിൾ ഓഫീസിലെ ജീവനക്കാരാണ് ഹെൽമറ്റ് ജോലി സമയത്ത് ധരിക്കുന്നത്.ഓഫീസിന്‍റെ മേൽക്കൂരയിൽ നിന്നും സിമൻറ് പാളികൾ അടർന്നു വീഴുന്നതിനാലാണ് ജീവനക്കാർ ഹെൽമറ്റ് ധരിക്കുന്നത്.ഓഫീസിലെത്തുന്ന സാധരണക്കാരും ഇത് കാരണം ബുദ്ധിമുട്ടിലാണ്. തലസ്ഥാനമായ പാറ്റ്നയിൽ നിന്നും 150 കിലോമീറ്റർ അകലെയാണ് ഈ ഓഫീസ്.

ബ്ലോക്ക് ഡവലപ്മെൻറ് ഓഫീസർ പോലും ഹെൽമെറ്റ് ധരിക്കാൻ നിർബന്ധിതനായിരിക്കുകയാണ്. കെട്ടിട നിർമ്മാണ വകുപ്പ് ഇതിനകം കെട്ടിടത്തിന്‍റെ ദുരവസ്ഥ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും അറ്റകുറ്റപ്പണികൾക്കായി യാതൊന്നും നടത്തിയിട്ടില്ല- ഗ്രാമ പ്രതിനിധി മനോജ് പാസ്വാൻ പറഞ്ഞു.

'സീലിങ്ങിൽ നിന്നുള്ള കുമ്മായം വീഴുന്നത് മൂലം ചിലർക്ക് പരിക്കേറ്റു. മഴമൂലം സ്ഥിതിഗതികൾ കൂടുതൽ വഷളായിരിക്കുകയാണ്. കെട്ടിടം മൊത്തത്തിൽ ചോർച്ചയുണ്ട്. ഓഫീസ് ഉപകരണങ്ങളും രേഖകളും കമ്പ്യൂട്ടറുകളും ഒട്ടും സുരക്ഷിതമല്ല'- ബി.ഡി.ഒ ഓഫീസിലെ ജീവനക്കാരായ രഞ്ജിത് സിങ് പറഞ്ഞു.രണ്ട് വർഷം മുമ്പേ കെട്ടിട നിർമ്മാണ വകുപ്പ് ഈ  കെട്ടിടം അപകടകരമാണെന്ന് റിപ്പോർട്ട് നൽകിയിരുന്നതായും എന്നാൽ ഓഫീസ് മാറ്റി സ്ഥാപിക്കാനുള്ള തീരുമാനം ഇതുവരെയായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 


LATEST NEWS