ഷോപ്പിയാനില്‍ വീണ്ടും ഏറ്റുമുട്ടല്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഷോപ്പിയാനില്‍ വീണ്ടും ഏറ്റുമുട്ടല്‍

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ ഭീകരരും സുരക്ഷ സേനയും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍. രത്നിപോരയില്‍ ഇപ്പോഴും വെടിവെയ്പ്  തുടരുന്നതായാണ് റിപ്പോര്‍ട്ട്. രത്‌നിപോര മേഖലയിലെ വീടിനുള്ളില്‍ ഒളിച്ചിരുന്ന ഭീകരരെ സുരക്ഷാസേന വളഞ്ഞു. രണ്ടോ മൂന്നോ ഭീകരര്‍ വീടിനുള്ളിലുണ്ടെന്നാണ് വിവരം. 

വ്യാഴാഴ്ച ജമ്മു കശ്മീരില്‍ അതിര്‍ത്തിയിലും നിയന്ത്രണരേഖയിലും പാകിസ്താന്റെ തുടര്‍ച്ചയായ വെടിവയ്പും ഭീകരാക്രമണവുമാണ് ഉണ്ടായത്. നിയന്ത്രണരേഖയ്ക്ക് അടുത്ത് പാക് സൈന്യം നടത്തിയ വെടിവയ്പില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു.

സോപോറില്‍ സിആര്‍പിഎഫ്  ജവാന്മാര്‍ക്ക് നേരെ വീണ്ടും ഭീകരര്‍ ഗ്രനേഡ് ആക്രമണം നടത്തി. രണ്ടു തവണയായി ഉണ്ടായ ഭീകരാക്രമണത്തില്‍ ഒരു സൈനികനും ജമ്മു കശ്മീരില്‍ നിന്നുള്ള മൂന്ന് പൊലീസുദ്യോഗസ്ഥര്‍ക്കും പരുക്കേറ്റു.