റോബര്‍ട്ട് വാദ്രയെയും അമ്മ മൗറീനെയും ഇന്ന് ചോദ്യം ചെയ്യും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

റോബര്‍ട്ട് വാദ്രയെയും അമ്മ മൗറീനെയും ഇന്ന് ചോദ്യം ചെയ്യും

ജയ്പ്പൂര്‍: ഭൂമി കംഭകോണക്കേസില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയെയും അമ്മ മൗറീനെയും എന്‍ഫോഴ്‌സ്‌മെന്റ് ഇന്ന് ചോദ്യം ചെയ്യും. ഇരുവരും ജയ്പ്പൂരിലെ എന്‍ഫോഴ്‌സ്‌മെന്റ് ആസ്ഥാനത്ത് രാവിലെ പത്തിന് ഹാജരാകാനാണ് നിര്‍ദ്ദേശം. അതിര്‍ത്തിക്കടുത്തുള്ള ഭൂമി കൃത്രിമരേഖകള്‍ തയാറാക്കി സര്‍ക്കാരില്‍ നിന്ന് തട്ടിയെടുത്തുവെന്നാണ് കേസ്.

ഇതിനു മുന്‍പ് ഈ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ മൂന്നു തവണ നോട്ടീസ് അയച്ചിട്ടും വാദ്ര എത്തിയില്ല. പിന്നീട് എന്‍ഫോഴ്‌സ്‌മെന്റ് കോടതിയെ സമീപിച്ചു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു. 

വാദ്രയുടെ സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡാണ് ഭൂമി തട്ടിയെടുത്തത്. ഹരിയാനയിലെ ഭൂമി കുംഭകോണത്തിലും വാദ്രക്കെതിരെ കേസുണ്ട്. വിദേശത്ത് ഫ്‌ളാറ്റുകള്‍ അടക്കം വന്‍തോതില്‍ സ്വത്ത് സമ്ബാദിച്ചതിന് വാദ്ര അന്വേഷണം നേരിടുകയാണ്. കള്ളപ്പണം വെളുപ്പിച്ചതിനുള്ള കേസാണ് വാദ്രക്കെതിരെ എടുത്തിരിക്കുന്നത്. ഈ കേസില്‍ കഴിഞ്ഞ ദിവസങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് വാദ്രയെ ചോദ്യം ചെയ്തിരുന്നു.


LATEST NEWS