ട്രെയിനുകളില്‍ ഇനി ഗാര്‍ഡുകളില്ല:ഡ്യൂട്ടിക്ക് ഇയോട്ട് : 10 ലക്ഷം വില

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ട്രെയിനുകളില്‍ ഇനി ഗാര്‍ഡുകളില്ല:ഡ്യൂട്ടിക്ക് ഇയോട്ട് : 10 ലക്ഷം വില

ന്യൂഡല്‍ഹി: ട്രെയിനുകളില്‍ ഇനി ഗാര്‍ഡുകള്‍ അപകരമായി ഉപകരണം സ്ഥാപിക്കാന്‍ റെയില്‍വെ തീരുമാനിച്ചു. ലോക്കോപൈലറ്റും ട്രെയിന്റെ ഏറ്റവും പിന്നിലെ വാഗണുമായുള്ള ബന്ധം നിര്‍വഹിക്കുന്നത് ഗാര്‍ഡുകളാണ്.

എല്ലാ വാഗണുകളും ട്രെയിനിലുണ്ട് എന്ന് ഉറപ്പാക്കുന്നതും ഇടയ്ക്ക് വച്ച് വേര്‍പെട്ടുപോകുകയോ ഒക്കെ ചെയ്താല്‍ ലോക്കോപൈലറ്റിനെ അറിയിക്കുന്നതും ഗാര്‍ഡുമാരാണ്. പകരം ഉപകരണം സ്ഥാപിച്ച് അതുവഴി ചെയ്യിക്കാനാണ് റെയില്‍വേ ഒരുങ്ങുന്നത്.എന്‍ഡ് ഓഫ് ട്രെയിന്‍ ടെലിമെട്രി(ഇയോട്ട്)എന്നാണ് ഈ ഉപകരണത്തിന്റെ പേര്. ഇത് വാങ്ങാന്‍ 100 കോടി രൂപയുടെ ടെന്‍ഡര്‍ ഉടന്‍ ക്ഷണിക്കും. ഓരോ സെറ്റ് ഇയോട്ട് ഉപകരണത്തിന് ഏകദേശം 10 ലക്ഷം രൂപയാണ് വില. 1000 ട്രെയിനുകളിലാണ് ഇത് സ്ഥാപിക്കുക.

ഇയോട്ട് ഉപകരണത്തില്‍ രണ്ട് യൂണിറ്റുകളാണുള്ളത്. കാബ് ഡിസ്‌പേ യൂണിറ്റും സെന്‍സ് ആന്‍ഡ് ബ്രേക്ക് യൂണിറ്റും. കാബ് ഡിസ്‌പ്ലേ യൂണിറ്റ് എഞ്ചിനിലും സെന്‍സ്  ആന്‍ഡ് ബ്രേക്ക് യൂണിറ്റ് ഒടുവിലത്തെ വാഗണും ഘടിപ്പിക്കും.പാളം തെറ്റുകയോ, വാഗണുകള്‍ വേര്‍പെടുകയോ ചെയ്യുമ്പോള്‍ ഈ യന്ത്രം ലോക്കോപൈലറ്റിന് നിര്‍ദേശം നല്‍കും. ആദ്യ ഘട്ടത്തില്‍ ചരക്ക് തീവണ്ടികളാണ് ഇത് ഘടിപ്പിക്കുക. വൈകാതെ മറ്റ് ട്രെയിനുകളിലെ ഗാര്‍ഡുകളും ഈ ഉപകരണത്തിന് വഴിമാറും
 


LATEST NEWS