‘നീതി എല്ലാവർക്കും ലഭ്യമാക്കുക എന്നത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്’; നരേന്ദ്രമോദി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 ‘നീതി എല്ലാവർക്കും ലഭ്യമാക്കുക എന്നത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്’; നരേന്ദ്രമോദി

അലഹബാദ്: നീതി എല്ലാവർക്കും ലഭ്യമാക്കുക എന്നത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രയാഗ്‌രാജിൽ (അലഹബാദ്) ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡൽഹിയിൽ കലാപം നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്. 

'നീതി എല്ലാവർക്കും ലഭ്യമാക്കുക എന്നത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്. 'സബ്കാ വികാസ്' എന്ന മുദ്രാവാക്യം കൊണ്ട് ഇതും അർത്ഥമാക്കുന്നുണ്ട്. ഈ ചിന്തയെ അടിസ്ഥാനപ്പെടുത്തിയാണ് സമൂഹത്തിലെ ഓരോ വിഭാഗത്തിന്റെയും ജീവിതം മെച്ചപ്പെട്ടതാക്കാൻ ഞങ്ങളുടെ സർക്കാർ പ്രവർത്തിക്കുന്നത്. 130 കോടി ജനങ്ങളുടെ താൽപര്യങ്ങൾ നിറവേറ്റുകയെന്നത് ഞങ്ങളുടെ മുൻഗണനാവിഷയമാണ്,' അദ്ദേഹം പറഞ്ഞു.

ഉത്തർപ്രദേശിൽ വിവിധ പദ്ധതികൾക്കു തുടക്കമിടാൻ എത്തിയതായിരുന്നു പ്രധാനമന്ത്രി. ചിത്രകൂടത്തിൽ ഒരു എക്സ്പ്രസ് ഹൈവേക്ക് മോദി ഇന്ന് തറക്കല്ലിടും. നല്ല നാളെക്കായി മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പാടാക്കുമെന്ന് മോദി പ്രസ്താവിച്ചു. യുപിയിലെ മുതിർന്ന പൗരന്മാർക്ക് സഹായോപകരണങ്ങൾ വിതരണം ചെയ്യുന്ന ഒരു പരിപാടിക്കും മോദി ഇന്ന് തുടക്കമിട്ടു.'നീതി എല്ലാവർക്കും ലഭ്യമാക്കുക എന്നത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.


LATEST NEWS