കർഷക സമരം തുടങ്ങുന്നു; ഭക്ഷ്യ വസ്തുക്കളുടെ  ദൗർലഭ്യം  ഉണ്ടായേക്കും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കർഷക സമരം തുടങ്ങുന്നു; ഭക്ഷ്യ വസ്തുക്കളുടെ  ദൗർലഭ്യം  ഉണ്ടായേക്കും

ന്യൂഡല്‍ഹി: കേന്ദ്രസർക്കാരിനെ പ്രതിസന്ധിയിലാക്കി കര്‍ഷക സമരം തുടങ്ങി. കര്‍ണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ്, ജമ്മു കശ്മീര്‍, രാജസ്ഥാന്‍, ഹരിയാണ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരാണ് സമരത്തിനിറങ്ങുന്നത്. ജൂണ്‍ ഒന്നുമുതല്‍ 10 ദിവസത്തേക്കാണ് സമരം.കാര്‍ഷിക ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കാതെയുള്ള സമരമാണ് നടത്തുന്നത്‌.

കേരളത്തിലെ കര്‍ഷകരും സമരത്തില്‍ പങ്കാളികളാകുമെന്നാണ് സമരത്തിന് നേതൃത്വം നല്‍കുന്ന രാഷ്ട്രീയ കിസാന്‍ മഹാസംഘ് അറിയിച്ചിരിക്കുന്നത്

സമരം പലയിടത്തും ആരംഭിച്ചതായും ചിലയിടങ്ങളില്‍ സമരക്കാര്‍ പച്ചക്കറികളുമായി പോയ വാഹനങ്ങള്‍ തടഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം കര്‍ഷകസമരം കോണ്‍ഗ്രസ് തയ്യാറാക്കിയതാണെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി രാജനാഥ് സിങ് പ്രതികരിച്ചത്.സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുള്ള വിളകള്‍ക്കുള്ള കുറഞ്ഞ താങ്ങുവില നല്‍കണം, കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളണം തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചാണ് 10 ദിവസം നീളുന്ന കര്‍ഷക സമരം തുടങ്ങിയത്. സമരം സമാധാനപരമായിരിക്കുമെന്നും വാഹനങ്ങള്‍ തടയുകയോ റോഡുകള്‍ ഉപരോധിക്കുകയോ ചെയ്യില്ലെന്നും സമരത്തിന് നേതൃത്വം നല്‍കുന്ന രാഷ്ട്രീയ കിസാന്‍ മഹാസംഘ് അറിയിച്ചു.