പൂനെയില്‍ ഓയില്‍ ടാങ്കിന് തീപിടിച്ച് രണ്ട് പേര്‍ മരിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പൂനെയില്‍ ഓയില്‍ ടാങ്കിന് തീപിടിച്ച് രണ്ട് പേര്‍ മരിച്ചു

പൂനെ: പൂനെ നഗരത്തിലെ നിര്‍മ്മാണ യൂണിറ്റില്‍ ഓയില്‍ ടാങ്കിനുള്ളിലുണ്ടായ തീപിടുത്തത്തില്‍ രണ്ട് പേര്‍ മരിച്ചു. ബീഹാര്‍ സ്വദേശിയായ രാജീന്ദ്ര പ്രസാദ്, ഉത്തര്‍പ്രദേശ് സ്വദേശി വികാസ് സിംഗ് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഗുരുതര പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പൂനെയിലെ സാസേനാടി ഗ്രാമത്തില്‍ പുലര്‍ച്ചെയാണ് അപകടം. ടാങ്കിന്റെ വെല്‍ഡിങ് പണികള്‍ക്കിടയിലാണ് തീപിടുത്തമുണ്ടായത്. 42 ടണ്‍ ശേഷിയുള്ള ഓയില്‍ ടാങ്ക് നന്നാക്കുന്നതിനിടെയാണ് തീപിടുത്തം ഉണ്ടായത്.

പൂനെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, പൂനെ മെട്രോപോളിറ്റന്‍ റീജിയണല്‍ ഡെവലപ്‌മെന്റ് അതോറിറ്റി എന്നിവിടങ്ങളില്‍ നിന്നും രണ്ട് യൂണിറ്റ് അഗ്നിശമന സേനയെത്തി വളരെ ശ്രമകരമായാണ് തീയണച്ചത്.