പ്രളയക്കെടുതി: സ്ഥിതിഗതികള്‍ വിലിയിരുത്താന്‍ കേന്ദ്രം യോഗം ചേര്‍ന്നു; പൂര്‍ണ്ണനിയന്ത്രണം സൈന്യം ഏറ്റെടുക്കാന്‍ നിയമതടസ്സമുണ്ടെന്ന് ഉന്നതഉദ്യോഗസ്ഥര്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പ്രളയക്കെടുതി: സ്ഥിതിഗതികള്‍ വിലിയിരുത്താന്‍ കേന്ദ്രം യോഗം ചേര്‍ന്നു; പൂര്‍ണ്ണനിയന്ത്രണം സൈന്യം ഏറ്റെടുക്കാന്‍ നിയമതടസ്സമുണ്ടെന്ന് ഉന്നതഉദ്യോഗസ്ഥര്‍

ന്യൂഡല്‍ഹി: കേരളത്തിലെ പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ വിലിയിരുത്താന്‍ കേന്ദ്ര കാബിനറ്റ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ വീണ്ടും യോഗം ചേര്‍ന്നു. പൂര്‍ണ്ണനിയന്ത്രണം സൈന്യം ഏറ്റെടുക്കാന്‍ നിയമതടസ്സമുണ്ടെന്ന് ഉന്നതഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.

സൈന്യത്തെ പൂര്‍ണ്ണമായും രക്ഷാദൗത്യം എല്പിക്കണം എന്ന ആവശ്യത്തോട് കേന്ദ്രം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാല്‍ ഇക്കാര്യത്തില്‍ നിയമതടസമുണ്ടെന്ന സൂചനയാണ് ഉന്നത വൃത്തങ്ങള്‍ നല്കുന്നത്. ഇത്തരം ഘട്ടങ്ങളിലും നിയന്ത്രണം പൊതു ഭരണകൂടത്തിന് തന്നെയാവും എന്നാണ് നിയമം. എന്നാല്‍ സൈന്യത്തിന് ആര് നിര്‍ദ്ദേശം നല്കും ഏകോപനം ആര്‍ക്ക് എന്ന കാര്യത്തില്‍ ആശയക്കുഴപ്പം കേരളത്തില്‍ ആദ്യം പ്രകടമായെന്നാണ് വിലയിരുത്തല്‍. 

കാബിനറ്റ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും സ്ഥിതി വിലയിരുത്തി. പ്രതിരോധ സേനാ തലവന്‍മാരും ദുരന്തനിവാരണ സേനയുടെ ഡിജിയും പങ്കെടുത്തും. ബോട്ടുകള്‍ വടക്കുകിഴക്കന്‍ മേഖലയില്‍ നിന്നുള്‍പ്പടെ കേരളത്തിലേക്ക് അയച്ചിട്ടുണ്ട്. ദുരിതാശ്വാസസാമഗ്രികള്‍ കൊണ്ടുപോകാന്‍ നാലു സംസ്ഥാനങ്ങളില്‍ നിന്ന് വിമാനം ഏര്‍പ്പെടുത്തി. പ്രധാനമന്ത്രി വൈകിട്ട് കാബിനറ്റ് സെക്രട്ടറിയുമായി സംസാരിച്ചു.


LATEST NEWS