വോട്ട് കുത്തും മുമ്പേ ഒരു നിമിഷം... ഇതായിരുന്നു മോദി നിങ്ങള്‍ക്ക് തന്ന ഇന്ത്യ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വോട്ട് കുത്തും മുമ്പേ ഒരു നിമിഷം... ഇതായിരുന്നു മോദി നിങ്ങള്‍ക്ക് തന്ന ഇന്ത്യ

                       പൊതുതിരഞ്ഞെടുപ്പിന്റെ ചൂടിലാണ് രാജ്യം. കേന്ദ്രം ആര് ഭരിക്കണമെന്ന് വിധിയെഴുതാന്‍ നിങ്ങളുടെ വോട്ട് അവകാശം വിനിയോഗിക്കും മുന്‍പ് ഇത് വരെയുള്ള മോദി ഭരണം ഒന്ന് റീ വൈന്റ്  ചെയ്യാം 

അഴിമതി ആരോപണങ്ങളില്‍ മുങ്ങിയ പത്തു വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണത്തിനോടുവില്‍ കേവല ഭൂരിപക്ഷത്തോടെ മോഡിയെ മുന്‍ നിര്‍ത്തി ബി ജെ പി അധികാരത്തിലെത്തി . അഴിമതി തുടച്ചു നീക്കും ഇന്ത്യ ഇനി വികസനത്തിന്റെ പാതയില്‍ എന്ന് ആഹ്വാനം ചെയ്ത് മന്‍മോഹന്‍ സിങ്ങെന്ന മരപ്പാവയായ പ്രധാനമന്ത്രിയ്ക്ക് പകരം കരുത്തനായ ഗുജറാത്തിന്റെ വികസന നായകന്‍ നരേന്ദ്ര മോദി അധികാരത്തിലേക്ക്  എത്തുന്നു . ഇന്ത്യയ്ക്ക്  ഇനി പ്രതീക്ഷ്ഗയുടെയും വിജയത്തിന്റെയും നാളുകള എന്ന് പറഞ്ഞവര്‍ ഇത്രയും കൊല്ലം എന്താണ് ചെയ്തത് ? 

                ഇന്ധന വില കുതിച്ചുയര്‍ന്നു . യു പി എ ഭരണകാലത്ത് ഇന്ധന വില ഉയര്‍ന്നപ്പോള്‍ കാളവണ്ടിയിലും സൈക്കിളിലും യാത്ര ചെയ്ത് പ്രതിക്ഷേധിച്ച ബി ജെ പി നേതാക്കള്‍ മോദി ജി യുടെ ഇന്ധന പ്രേമം കണ്ടു മിണ്ടാതെ കണ്ണും അടച്ചു നിന്നു 


ജനസേവകനെന്നു പറഞ്ഞ് അധികാരത്തില്‍ വന്ന മോഡി, അവരുടെ ദൈനംദിന ജീവിതത്തിന്റെ താളം തെറ്റിക്കുന്ന വിധം പെട്രോളിയം വില ഉയര്‍ന്നിട്ടും അതേക്കുറിച്ച് മൗനം പാലിച്ചത് അദ്ദേഹം ആരുടെ സേവകനാണെന്ന് ബോധ്യപ്പെടുത്തുന്നതായി. ടാക്സും സംസ്ഥാന നികുതിയും  ഒക്കെ കൂടി    കൊള്ളയടിക്കുന്ന പോരാഞ്ഞു  പെട്രോള്‍ വില ഉയര്‍ത്തുകയും കൃത്യമായ കണക്കുകള്‍ വെളിപ്പെടുത്താതെയും ജനങ്ങളെ ദ്രോഹിക്കുകയാണ് മോദി . 


                   ഈ പണം ഒക്കെ എന്ത് ചെയ്യുന്നു എന്ന് ചോദിച്ചാല്‍ പറയും അത്കൊണ്ട് രാജ്യത്ത് കക്കൂസുകള്‍ പണിതു കര്‍ഷകര്യുടെ ബാങ്ക് വായ്പകള്‍ എഴുതി തള്ളി എന്നൊക്കെ. അന്നിട്ട് ഇപ്പോള്‍ രാജ്യത്തെ കര്‍ഷകരുടെ അവസ്ഥ എന്താണ്?  

 കാര്‍ഷികകടം തിരിച്ചടക്കാനാകാതെ ആത്മഹത്യയിലഭയം തേടുന്ന ഇന്ത്യയിലെ കര്‍ഷകരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചു.പ്രഖ്യാപിക്കപ്പെട്ട ജലസേജന പദ്ധതികളില്‍ 10 ശതമാനം മാത്രമാണ് പൂര്‍ത്തിയാക്കപ്പെട്ടിരിക്കുന്നത്. പ്രധാന്‍ മന്ത്രി ഫസല്‍ ഭീമാ യോജനക്കു വേണ്ടി അതിന്റെ മുന്‍ഗാമികളെ അപേക്ഷിച്ച് 450 ശതമാനം കൂടുതല്‍ പണം മാറ്റിവെച്ചെങ്കിലും 10 ശതമാനം കൂടുതല്‍ ഗുണഭോക്താക്കളെ മാത്രമേ പദ്ധതിക്ക് ചേര്‍ക്കാന്‍ സാധിച്ചുള്ളൂ. ദേശീയ കാര്‍ഷിക വിപണി (നാഷണല്‍ അഗ്രികള്‍ച്ചര്‍ മാര്‍ക്കറ്റ്) അഥവാ ഇ-നാം വെറും ഒരു പ്രദര്‍ശന വസ്തു മാത്രമാണ്. സോയില്‍ ഹെല്‍ത്ത് കാര്‍ഡ് എന്ന പദ്ധതിയുടെ ഉദ്ദേശം എന്താണെന്ന കാര്യത്തില്‍ ഇന്നും ഒരു വ്യക്തത വന്നിട്ടില്ല.  


                  രാജ്യത്തെ തൊഴില്‍ ഇല്ലായ്മ തുടച്ചു നീക്കും എന്നായിരുന്നു മറ്റൊരു പ്രചരണം . ഒരു വര്ഷം ഒരു കോടി ജോലികള്‍ എന്നായിരുന്നു വാഗ്ദാനം . എന്നാല്‍ ഒടുവില്‍ പുറത്തു വന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത് അമ്പതു ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ നഷടമായെന്ന സത്യമാണ് . 


2016 നവംബറിലെ നോട്ട് അസാധുവാക്കലും 2017 ജൂലായിൽ നടപ്പാക്കിയ ജി.എസ്.ടി.യും തൊഴി​​ൽ പങ്കാളിത്ത നിരക്ക് ഗണ്യമായി കുറയുന്നതിനും വൻതോതിൽ തൊഴിലാളികളും തൊഴിലന്വേഷകരും തൊഴിൽ കമ്പോളത്തിൽനിന്നു പുറത്തുപോകേണ്ട സ്ഥിതിക്കും ഇടയാക്കി. തൊഴിൽ സാധ്യതകൾ തീരെയില്ലാതെ തൊഴിൽ കമ്പോളം സ്തംഭാനാവസ്ഥയിലായി.  

          കള്ളപ്പണം എല്ലാം ഇപ്പോള്‍ പിടിച്ചെടുക്കും എന്ന് പറഞ്ഞു പെട്ടെന്ന് ഒരു ദിവസം രാജ്യത്തെ നോട്ടുകള്‍ അസാധുവായി.  അസാധുവാക്കിയ 500 രൂപയുടെയും 1,000 രൂപയുടെയും നോട്ടുകൾ എണ്ണി പൂർത്തിയായപ്പോൾ തിരിച്ചെത്താതെ പോയത് 0.70 ശതമാനം മാത്രമാണെന്ന് കഴിഞ്ഞ ദിവസം റിസർവ് ബാങ്ക് വ്യക്തമാക്കിയിരുന്നു. 


കള്ളപ്പണവും കള്ളനോട്ടുമായി അഞ്ചു ലക്ഷം കോടി രൂപ വരെ ഉണ്ടാകാമെന്നും ഇത് തിരിച്ചെത്തില്ലെന്നുമായിരുന്നു മോദി സർക്കാരിന്റെ അവകാശവാദം. എന്നാൽ, വെറും 10,720 കോടി രൂപ മാത്രമാണ് തിരിച്ചെത്താതെ പോയത്. നോട്ട്‌ നിരോധനം രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിൽ ഇടിവുണ്ടാക്കുകയും ജനം വൻതോതിൽ ദുരിതം അനുഭവിക്കുകയും ചെയ്തു.

       

                              നോട്ട് നിരോധനത്തിന്‍റെ ഞെട്ടല്‍മാറും മുന്‍പേയായിരുന്നു വേണ്ടത്ര തയ്യാറെടുപ്പുകളില്ലാതെ ചരക്ക് സേവന നികുതി നടപ്പാക്കിയത്. 


ചെറുകിട ഇടത്തരം കച്ചവടക്കാരെയും ഗ്രാമീണ കാര്‍ഷിക സമ്പദ് വ്യവസ്ഥയെയും മോദിയുെട സാമ്പത്തിക പരിഷ്ക്കരണ നടപടികള്‍ തകര്‍ത്തു. വിലക്കയത്തിന്‍റെ തോത് 2017 മാര്‍ച്ചില്‍ 3.9 ശതമാനമുണ്ടായിരുന്നത് 2018 മാര്‍ച്ചില്‍ 4.3 ശതമാനമായി.  നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിനു ശേഷം  രാജ്യത്തിന്‍റെ കയറ്റുമതിയില്‍ വന്‍ ഇടിവ് വന്നതായി കണക്കുകള്‍ പറയുന്നു . ചെറുകിട, ഇടത്തരം വ്യവസായങ്ങളെ ജി.എസ്.ടി പ്രതികൂലമായി ബാധിച്ചു. 


                                വര്‍ഗീയതയും മതഭ്രാന്തും ഇന്ത്യയില്‍ പടര്‍ത്തിവിടാന്‍ ബി ജെ പി യ്ക്ക് കഴിഞ്ഞു . വര്‍ഗീയതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ എല്ലാം മോഡി മൌനം പാലിച്ചു. ന്യൂന പക്ഷ സമുധയങ്ങളുടെ നിലനില്പിന് തന്നെ ഭീഷണിയായി 

 അഖ്‍ലാഖിന്റെ കൊലപാതകത്തിൽ മോദിയുടെ മൗനവും ന്യൂനപക്ഷ സമുദായങ്ങൾക്ക് നേരെയുണ്ടായ ആക്രമണവും അവരുടെ വിശ്വാസം നഷ്ടപ്പെടുത്തി. ദേശസ്നേഹത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള സംവാദങ്ങളും രാജ്യത്തുണ്ടായി. ആമിർ ഖാനും ഷാരൂഖ് ഖാനും രാജ്യത്ത് സുരക്ഷിതത്വമില്ലായ്മയുണ്ടെന്നു പറഞ്ഞതിന്റെ പേരിൽ വിമർശനങ്ങൾ ഏറ്റുവാങ്ങി.
മതത്തിന്റെ പേരില്‍ രാജ്യം വിഭജിക്കപ്പെടുന്നു. ബീഫ് നിരോധനവും തുടര്‍ന്നുണ്ടായ ആരും കൊലകളും മറ്റൊരു വശത്ത്‌ .  


                       അമ്ബാനിയ്ക്കും അധാനിയ്ക്കും തീറെഴുതി കൊടുത്ത പൊതു മേഖല സ്ഥാപനങ്ങള്‍ ,  കോടികളുടെ സാമ്പത്തിക തട്ടിപ്പ്  നടത്തി രാജ്യം വിട്ട മലയും നീരവ് മോധിയും ഉള്‍പ്പടെ മുപ്പത്തിയാറ് ബിസിനെസ്സ് ഭീമന്മാര്‍ ,  ഇതെല്ലം മോദി ഭരണത്തിന്റെ ഫലങ്ങള്‍ മാത്രം 

2014 ജൂണ്‍ മുതല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വിദേശ സന്ദര്‍ശനങ്ങള്‍ക്കായി  2021 കോടി രൂപയിലധികം ചിലവാക്കിയതായി വിദേശകാര്യ മന്ത്രാലയം കണക്കുകള വ്യക്തമാക്കിയിട്ടുണ്ട് . മോദി സര്‍ക്കാര്‍ പരസ്യങ്ങള്‍ക്ക് വേണ്ടി ചെലവഴിച്ചത് 3755 കോടി രൂപ എന്നാണ് 2014 - 2017 വരെയുള്ള കണക്കുകളില്‍ പറയുന്നത് 

                    പുല്‍വാമയിലേത് മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷമുളള 18ാമത്തെ ഭീകരാക്രമണമാണ്. 39 സൈനികരുടെ ജീവനെടുത്ത സുരക്ഷാ വീഴ്ചയ്ക്ക് ആര് സമാധാനം പറയും? 

 ജമ്മു കാശ്മീരിൽ 2001 ന് ശേഷം നടന്ന ഏറ്റവും വലിയ ഭീകരാക്രമണത്തിന് വഴിവച്ച സുരക്ഷാ വീഴ്ചക്ക് ആര്  ഉത്തരവാദി ?    ദേശസുരക്ഷയുടെ കാര്യത്തിലുള്ള പരാജയത്തിന്റെ തെളിവാണ് ആ ആക്രമണം .   പത്താൻ കോട്ടിലും ഉറിയിലും സൈനിക ക്യാമ്പുകൾ ആക്രമിച്ച് സൈനികരെ ഭീകരർ വധിച്ചതിൽ നിന്ന്  സര്‍ക്കാര്‍ എന്ത് മുന്‍കരുതലുകള്‍ എടുത്തു? 

ബി ജെ പി കഴിഞ അഞ്ചു വര്ഷം ഇവിടെ എന്തോകെ ചെയ്തു എന്ന് ചോദിച്ചാല്‍ ഇനിയും നീളും പട്ടിക. രാജ്യസ്നേഹം സ്വാതന്ത്രയ്തിനു മേലുള്ള കൊലക്കത്തിയാകുമ്പോള്‍ , വികസനം ആകശം മുട്ടുന്ന പ്രതിമയില്‍ ഒതുങ്ങുമ്പോള്‍ , കര്‍ഷകര്‍  ഒരു മുഴം  കയറില്‍ ഒടുങ്ങുമ്പോള്‍ , സഹോദരങ്ങളെ ജിഹാധിയായി മുദ്രകുത്തുമ്പോള്‍ , രാജ്യത്തെ കോര്‍പ്പറെറ്റുകള്‍ക്ക് തീറെഴുതി കൊടുക്കുമ്പോള്‍ വിശാസികളെ  വിഡ്ഢികള്‍ ആക്കി വോട്ട തേടുമ്പോള്‍ നിങ്ങള്‍ തീരുമാനിക്കുക ഇനി ഈ രാജ്യം ആര് ഭരിക്കണം എന്ന് 


 


LATEST NEWS