ഭക്ഷ്യവിഷബാധ;ചന്പാരന്‍ ജില്ലയിലെ സര്‍ക്കാര്‍ സ്കൂളിലെ 50 വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഭക്ഷ്യവിഷബാധ;ചന്പാരന്‍ ജില്ലയിലെ സര്‍ക്കാര്‍ സ്കൂളിലെ 50 വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പാറ്റ്ന: ബിഹാറിലെ ചന്പാരന്‍ ജില്ലയിലെ സര്‍ക്കാര്‍ സ്കൂളിലെ 50 വിദ്യാര്‍ഥികളെ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുരാന്‍ഹിയ ഗ്രാമത്തിലെ സ്കൂളില്‍ ഉച്ചഭക്ഷണം കഴിച്ച വിദ്യാര്‍ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. 

അതേസമയം, ഉച്ചഭക്ഷണത്തില്‍ ചത്ത പല്ലിയെ കണ്ടതായി ചില വിദ്യാര്‍ഥികള്‍ പോലീസിനോട് പറഞ്ഞു. ഗോര്‍സറണിലെയും മിതിഹാരിയിലെയും സര്‍ക്കാര്‍ ആശുപത്രികളിലാണ് വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ചിരിക്കുന്നത്.

LATEST NEWS