ബംഗാളില്‍ മുന്‍മേയറും തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ സോവന്‍ ചാറ്റ‌ര്‍ജി ബിജെപിയില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബംഗാളില്‍ മുന്‍മേയറും തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ സോവന്‍ ചാറ്റ‌ര്‍ജി ബിജെപിയില്‍

കൊല്‍ക്കത്ത: മുന്‍കൊല്‍ക്കത്ത മേയറും തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ സോവന്‍ ചാറ്റര്‍ജി ബിജെപിയില്‍ ചേര്‍ന്നു. നിലവില്‍ ബെഹാല പര്‍ബയില്‍ നിന്നുള്ള എംഎല്‍എയാണ് സോവന്‍ ചാറ്റര്‍ജി. 

 മുകുള്‍ റോയിക്ക് ശേഷം ബി.ജെ.പിയില്‍ ചേരുന്ന ഉന്നത നേതാവാണ് സോവന്‍ ചാറ്റര്‍ജി. ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷയുമായ മമത ബാനര്‍ജിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന നേതാവാണ് അദ്ദേഹം. സോവന്‍ ചാറ്റര്‍ജിക്കൊപ്പം അദ്ദേഹത്തിന്റെ സുഹൃത്തും ഉറ്റ അനുയായിയുമായ ബൈശാഖി ബാനര്‍ജിയും ബി.ജെ.പിയില്‍ ചേര്‍ന്നിട്ടുണ്ട്.


LATEST NEWS