ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിന്റെ സ്വത്ത് വകകള്‍ മരവിപ്പിക്കാന്‍ തീരുമാനവുമായി ഫ്രഞ്ച് സര്‍ക്കാര്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിന്റെ സ്വത്ത് വകകള്‍ മരവിപ്പിക്കാന്‍ തീരുമാനവുമായി ഫ്രഞ്ച് സര്‍ക്കാര്‍

പാരിസ്: മസൂദ് അസറിന്റെ സ്വത്ത് വകകള്‍ മരവിപ്പിക്കാന്‍ തീരുമാനിച്ച് ഫ്രഞ്ച് സര്‍ക്കാര്‍. ഫ്രഞ്ച് ആഭ്യന്തരമന്ത്രാലയം, ധനമന്ത്രാലയം, വിദേശകാര്യമന്ത്രാലയം എന്നീ വിഭാഗങ്ങള്‍ ചേര്‍ന്ന് സംയുക്തമായി ഇറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കൂടാതെ യൂറോപ്യന്‍ യൂണിയന്റെ തീവ്രവാദ ബന്ധത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന കുറ്റവാളികളുടെ പട്ടികയില്‍ മസൂദ് അസറിനെ ഉള്‍പ്പെടുത്താനുള്ള ചര്‍ച്ചകളും നടന്നുവരികയാണ്.