സു​പ്രീം കോ​ട​തി​   ജ​ഡ്ജി​മാ​ർസൃഷ്ടിച്ച പ്ര​ശ്ന​ങ്ങ​ൾ പരിഹരിക്കാന്‍ ഫു​ൾ​കോ​ർ​ട്ട് ​ചേര​ണ​മെ​ന്ന് ബാ​ർ​കൗ​ൺ​സി​ൽ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 സു​പ്രീം കോ​ട​തി​   ജ​ഡ്ജി​മാ​ർസൃഷ്ടിച്ച പ്ര​ശ്ന​ങ്ങ​ൾ പരിഹരിക്കാന്‍ ഫു​ൾ​കോ​ർ​ട്ട് ​ചേര​ണ​മെ​ന്ന് ബാ​ർ​കൗ​ൺ​സി​ൽ

ന്യൂ​ഡ​ൽ​ഹി: സു​പ്രീം കോ​ട​തി​  ജ​ഡ്ജി​മാ​ർസൃഷ്ടിച്ച പ്ര​ശ്ന​ങ്ങ​ൾ പരിഹരിക്കാന്‍ ഫു​ൾ​കോ​ർ​ട്ട് ​ചേര​ണ​മെ​ന്ന് ബാ​ർ​കൗ​ൺ​സി​ൽ. ഇ​തി​നാ​യി ഞാ​യ​റാ​ഴ്ച​യോ തി​ങ്ക​ളാ​ഴ്ച​യോ ഫു​ൾ​കോ​ർ​ട്ട് ചേ​ര​ണ​മെ​ന്നും സു​പ്രീം കോ​ട​തി ബാ​ർ​കൗ​ൺ​സി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.  സു​പ്രീം കോ​ട​തി​യു​ടെ മു​ന്നി​ലെ​ത്തു​ന്ന പൊ​തു​താ​ൽ​പ​ര്യ ഹ​ർ​ജി​ക​ൾ ഒ​ന്നു മു​ത​ൽ അ​ഞ്ചു​വ​രെ​യു​ള്ള കോ​ട​തി​ക​ൾ പ​രി​ഗ​ണി​ക്ക​ണം. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​യ​മം നി​ർ​മി​ക്ക​ണം.

എ​ന്നാ​ൽ‌ കേ​സ് വി​ഭ​ജി​ക്കു​ന്ന​തി​ൽ അ​പാ​ക​ത​യു​ള്ള​താ​യി തോ​ന്നു​ന്നി​ല്ലെ​ന്നും ബാ​ർ‌​കൗ​ൺ​സി​ൽ‌  പ​റ​ഞ്ഞു. ഇ​ക്കാ​ര്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന പ്ര​മേ​യം ഐ​ക​ക​ണ്‌​ഠ്യേ​ന ബാ​ർ‌​കൗ​ൺ​സി​ൽ പാ​സാ​ക്കി. ചീ​ഫ് ജ​സ്റ്റീ​സി​ന് പ്ര​മേ​യം അ​യ​ച്ചു​ന​ൽ​കു​മെ​ന്നും ബാര്‍ കൌണ്‍സില്‍  കൂ​ട്ടി​ച്ചേ​ർ​ത്തു.  

സം​ഭ​വ​ത്തെ രാ​ഷ്ട്രീ​യ വ​ത്ക്ക​രി​ക്ക​രു​തെ​ന്ന് രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളോ​ട് ബാ​ർ​കൗ​ൺ​സി​ൽ അ​ഭ്യ​ർ​ഥി​ച്ചു. ജു​ഡീ​ഷ​റി​യു​ടെ പ്ര​തി​ച്ഛാ​യ​ക്കു മ​ങ്ങ​ലേ​ൽ​പ്പി​ക്കാ​ൻ ആ​ഗ്ര​ഹി​ക്ക​രു​ത്. ജ​ന​ങ്ങ​ൾ​ക്ക് ജു​ഡീ​ഷ​റി​യോ​ട് അ​ച​ഞ്ച​ല​മാ​യ വി​ശ്വാ​സ​മാ​ണു​ള്ള​തെ​ന്നും  ബാര്‍ കൌണ്‍സില്‍ പ്ര​സി​ഡ​ന്‍റ് വി​കാ​സ് സിം​ഗ്   പ​റ​ഞ്ഞു.
 


LATEST NEWS