ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സഹോദരനെ അന്വേഷണ സംഘം ചോദ്യം ചെയ്തു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സഹോദരനെ അന്വേഷണ സംഘം ചോദ്യം ചെയ്തു

ബംഗളൂരു: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സഹോദരന്‍ ഇന്ദ്രജിത്ത് ലങ്കേഷിനെ പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി) ചോദ്യം ചെയ്തു. ഇന്ദ്രജിത്തിന്‍റെ ഗൗരിയുമായുള്ള സാമ്ബത്തിക ഇടപാടുകളും സ്വത്തുതര്‍ക്കം തുടങ്ങിയ കാര്യങ്ങളാണ് അന്വേഷണസംഘം പ്രധാനമായും ചോദിച്ചറിഞ്ഞത്.

സഹോദരങ്ങള്‍ തമ്മിലുള്ള അഭിപ്രായഭിന്നതക്കുള്ള കാരണവും ചോദിച്ചു. എസ്.ഐ.ടിക്ക് അന്വേഷിക്കാന്‍ സമയം നല്‍കണമെന്ന് സഹോദരി കവിത ലങ്കേഷ് അഭിപ്രായപ്പെട്ടപ്പോള്‍ സി.ബി.ഐ അന്വേഷണത്തോടാണ് ഇന്ദ്രജിത്ത് താല്‍പര്യം പ്രകടിപ്പിച്ചിരുന്നത്. സഹോദരിയുമായി സ്വത്തുതര്‍ക്കമൊന്നും തന്നെ ഇല്ല എന്നും ആശയപരമായ ഭിന്നത മാത്രമാണുണ്ടായിരുന്നതെന്നും ഇന്ദ്രജിത്ത് അന്വേഷണ സംഘത്തോട് പറഞ്ഞു. 

പിതാവ് പി. ലങ്കേഷ് മരണമടഞ്ഞതിനു പിന്നാലെതന്നെ ഗൗരിയും ഇന്ദ്രജിത്തും തമ്മില്‍ അഭിപ്രായ ഭിന്നതകള്‍ രൂക്ഷമായിരുന്നു. ഇന്ദ്രജിത്തിന്‍റെ ഉടമസ്ഥതയിലുണ്ടായിരുന്ന ലങ്കേഷ് പത്രികയുടെ ഓഫിസിലെ കമ്ബ്യൂട്ടറും പ്രിന്‍ററും സ്കാനറും മോഷ്ടിച്ചെന്നാരോപിച്ചു ഗൗരിക്കെതിരെ ഇന്ദ്രജിത്ത് പൊലീസില്‍ പരാതിനല്‍കി. പിന്നാലെ ഇന്ദ്രജിത്ത് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന് ഗൗരിയും പൊലീസില്‍ പരാതിനല്‍കി. ഗൗരി ലങ്കേഷ് പത്രിക എന്ന പേരില്‍ ഗൗരി സ്വന്തം പത്രിക തുടങ്ങുന്നതും ആ വര്‍ഷമായിരുന്നു.


LATEST NEWS