ഫോ​ണി​ൽ സം​സാ​രി​ക്കു​ന്ന​തി​നി​ടെ കെ​ട്ടി​ട​ത്തി​ൽ​നി​ന്നു വീ​ണ് യു​വ​തി മ​രി​ച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഫോ​ണി​ൽ സം​സാ​രി​ക്കു​ന്ന​തി​നി​ടെ കെ​ട്ടി​ട​ത്തി​ൽ​നി​ന്നു വീ​ണ് യു​വ​തി മ​രി​ച്ചു

ഓം​ഗോ​ൾ : മൊ​ബൈ​ൽ ഫോ​ണി​ൽ സം​സാ​രി​ച്ചു ന​ട​ക്കു​ന്ന​തി​നി​ടെ ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ​നി​ന്നു കാ​ൽ​തെ​റ്റി വീ​ണ് യു​വ​തി മ​രി​ച്ചു. ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ ഓം​ഗോ​ളി​ലാ​ണ് ദാ​രു​ണ സം​ഭ​വം.

ഭാ​ഗ്യ​ന​ഗ​ർ കോ​ള​നി​യി​ലെ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ താ​മ​സ​ക്കാ​രി​യാ​യ ത്രി​പു​ര എ​ന്ന യു​വ​തി​യാ​ണ് മ​രി​ച്ച​ത്. രാ​ത്രി ഒ​രു മ​ണി​യോ​ടെ ഇ​വ​ർ ഫോ​ണി​ൽ സം​സാ​രി​ച്ചു​നി​ൽ​ക്കെ നി​ല​തെ​റ്റി അ​ഞ്ചാം നി​ല​യി​ൽ​നി​ന്നു താ​ഴെ​വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ മ​ര​ണം സം​ഭ​വി​ച്ചു.

ബി​ടെ​ക് പാ​സാ​യ ത്രി​പു​ര​യ്ക്ക് അ​ടു​ത്തി​ടെ ഒ​രു ബാ​ങ്കി​ൽ ജോ​ലി ല​ഭി​ച്ചി​രു​ന്നു. ജോ​ലി​ക്ക് ചേ​രാ​ൻ ദി​വ​സ​ങ്ങ​ൾ ബാ​ക്കി​നി​ൽ​ക്കെ​യാ​ണ് യു​വ​തി​യു​ടെ മ​ര​ണം. സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന ബ​ന്ധു​ക്ക​ളു​ടെ ആ​രോ​പ​ണ​ത്തെ തു​ട​ർ​ന്ന് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. 


LATEST NEWS