അമ്മയും കാമുകനും കുട്ടിയെ ഉപദ്രവിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അമ്മയും കാമുകനും കുട്ടിയെ ഉപദ്രവിച്ചു

ഹൈദരാബാദ്: നിറകണ്ണുകളോടെ നാലുവയസുകാരി'ഞാന്‍ കഴിച്ചു കൊണ്ടിരുന്നപ്പോ അച്ഛനെന്നെ പൊള്ളിച്ചു'. രക്ഷിക്കാനെത്തിയ സന്നദ്ധ പ്രവര്‍ത്തകരോട് കുട്ടി പറഞ്ഞു.

ഹൈദരാബാദിലാണ് നാലുവയസുകാരിയോട് അമ്മയും കാമുകനും ക്രൂരമായി പെരുമാറിയത്. ഇരുപത്തിയഞ്ചുകാരിയായ അമ്മ ഭര്‍ത്താവിനെ ഉപേക്ഷിച്ച ശേഷം കാമുകനോടൊപ്പമായിരുന്നു താമസം. കുട്ടിയും ഇവരുടെ കൂടെയായിരുന്നു. ഇവര്‍ക്കിടയില്‍ കലഹം ഉണ്ടാകുമ്പോള്‍ ദേഷ്യം തീര്‍ക്കാന്‍ ഇരുവരും കുട്ടിയെ ഉപദ്രവിക്കുന്നത് പതിവായിരുന്നു. 

സംഭവദിവസവും വഴക്കിനെ തുടര്‍ന്ന് കുട്ടിയെ മര്‍ദിച്ചു .ഇതിനിടെ ഇരുമ്പ് സ്പൂണ്‍ ചൂടാക്കി അമ്മയുടെ കാമുകന്‍ കുട്ടിയെ പൊള്ളിച്ചു. കുട്ടിയുടെ നിലവിളി കേട്ടെത്തിയ അയല്‍വാസികള്‍ പ്രാദേശികനേതാവിനെ വിവരമറിയിച്ചു. ഇയാള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സാമൂഹ്യപ്രവര്‍ത്തകരെത്തി. ഇവര്‍ പോലീസിനെ അറിയിച്ചു. കുട്ടി തന്നെയാണ് വീട്ടില്‍ നടന്നിരുന്ന ക്രൂരതകളെ കുറിച്ച് ഇവരോട് വിവരിച്ചത്.

അമ്മയ്ക്കും കാമുകനുമെതിരെ പോലീസ് കേസെടുത്തു. കുട്ടിയെ കുട്ടികള്‍ക്കായുള്ള സര്‍ക്കാര്‍ അഭയകേന്ദ്രത്തിലേക്ക് മാറ്റി. 


 


LATEST NEWS