ഗോ​വ​യി​ൽ സ​ർ​ക്കാ​രു​ണ്ടാ​ക്കാ​ൻ  കോ​ണ്‍​ഗ്ര​സും ബി​ഹാ​റി​ൽ സ​ർ​ക്കാ​രു​ണ്ടാ​ക്കാ​ൻ   ആ​ർ​ജെ​ഡി​യും രംഗത്ത് 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 ഗോ​വ​യി​ൽ സ​ർ​ക്കാ​രു​ണ്ടാ​ക്കാ​ൻ  കോ​ണ്‍​ഗ്ര​സും ബി​ഹാ​റി​ൽ സ​ർ​ക്കാ​രു​ണ്ടാ​ക്കാ​ൻ   ആ​ർ​ജെ​ഡി​യും രംഗത്ത് 

പ​നാ​ജി:  ഗോ​വ​യി​ൽ സ​ർ​ക്കാ​രു​ണ്ടാ​ക്കാ​ൻ അ​വ​കാ​ശ​വാ​ദ​വു​മാ​യി കോ​ണ്‍​ഗ്ര​സും ബി​ഹാ​റി​ൽ സ​ർ​ക്കാ​രു​ണ്ടാ​ക്കാ​ൻ അ​വ​കാ​ശ​വാ​ദ​വു​മാ​യി ആ​ർ​ജെ​ഡി​യും രംഗത്ത്.  . സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യെ​ന്ന നി​ല​യി​ലാ​ണ് ഈ ​പാ​ർ​ട്ടി​ക​ളു​ടെ അ​വ​കാ​ശ​വാ​ദം. ഗോ​വ​യി​ൽ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് വെ​ള്ളി​യാ​ഴ്ച ഗ​വ​ർ​ണ​റെ കാ​ണും. കോ​ണ്‍​ഗ്ര​സി​ലെ 16 എം​എ​ൽ​എ​മാ​ർ രാ​വി​ലെ ഗ​വ​ർ​ണ​ർ മൃ​ഥു​ല സി​ൻ​ഹ​യെ സ​മീ​പി​ച്ച് സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​നു​ള്ള അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കു​മെ​ന്നാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ.

ഗോ​വ​യി​ൽ ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​ണ് കോ​ണ്‍​ഗ്ര​സ്. ബി​ഹാ​റി​ൽ സ​ർ​ക്കാ​രു​ണ്ടാ​ക്കാ​ൻ അ​വ​കാ​ശ​വാ​ദ​മു​ന്ന​യി​ച്ച് ഗ​വ​ർ​ണ​റെ സ​മീ​പി​ക്കു​മെ​ന്ന് ആ​ർ​ജെ​ഡി നേ​താ​വ് തേ​ജ​സ്വി യാ​ദ​വ് വ്യ​ക്ത​മാ​ക്കി. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് പാ​ർ​ട്ടി എം​എ​ൽ​എ​മാ​ർ​ക്കൊ​പ്പം ഗ​വ​ർ​ണ​റെ കാ​ണാ​നാ​ണു ശ്ര​മം. ബി​ഹാ​റി​ൽ ആ​ർ​ജെ​ഡി-​കോ​ണ്‍​ഗ്ര​സ്-​ജെ​ഡി​യു മ​ഹാ​സ​ഖ്യ​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​ന​വി​ധി തേ​ടി അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തെ​ങ്കി​ലും ഇ​ട​യ്ക്കു​വ​ച്ച് നി​തീ​ഷ് കുമാര്‍ ബി​ജെ​പി​യു​മാ​യി കൂ​ട്ടു​ചേ​ർ​ന്നു സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

സം​സ്ഥാ​ന​ത്ത് ആ​ർ​ജെ​ഡി​യാ​ണ് ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി. 40 അം​ഗ ക​ർ​ണാ​ട​ക നി​യ​മ​സ​ഭ​യി​ൽ കോ​ണ്‍​ഗ്ര​സ് 17 സീ​റ്റ് നേ​ടി ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​യി​രു​ന്നു. എ​ന്നാ​ൽ 13 സീ​റ്റു​ക​ൾ മാ​ത്ര​മു​ള്ള ബി​ജെ​പി​യാ​ണ് ഗോ​വ ഭ​രി​ക്കു​ന്ന​ത്.  


LATEST NEWS