ഡ​ല്‍​ഹി മെ​ട്രോ സ്റ്റേ​ഷ​നി​ല്‍ ‘ഗോലി മാരോ’മുദ്രാവാക്യം; ആറ് പേർ പിടിയിൽ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഡ​ല്‍​ഹി മെ​ട്രോ സ്റ്റേ​ഷ​നി​ല്‍ ‘ഗോലി മാരോ’മുദ്രാവാക്യം; ആറ് പേർ പിടിയിൽ

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി മെ​ട്രോ സ്റ്റേ​ഷ​നി​ല്‍ ‘ഗോലി മാരോ’ മുദ്രാവാക്യം വിളികളുമായി തീവ്രവാദികള്‍. ഡല്‍ഹിയിലെ തിരക്കേറിയ മെട്രോ സ്‌റ്റേഷനായ രാജീവ് ചൗക്ക് മെട്രോ സ്‌റ്റേഷനുള്ളിലും പരിസരത്തെ കൊണാട്ട് പ്ലേസിലുമാണ് ഒരു സംഘമാളുകള്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി റാലി നടത്തിയത്.

ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണു സം​ഭ​വം. 'ദേ​ശ് കേ ​ഗ​ദ്ദാ​രോം കോ ​ഗോ​ലി മാ​രോ സാ​ലോം കോ' ​എ​ന്നാ​യി​രു​ന്നു മു​ദ്രാ​വാ​ക്യം വി​ളി​ച്ച​ത്. ഇ​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. 

മുദ്രാവാക്യം വിളിച്ച ആറ് പേരെ ഡിഎംആർസി അധികൃതർ പിടികൂടി പൊലീസിന് കൈമാറി. പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് നീക്കി. ഇ​വ​രെ ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണെ​ന്നു മെ​ട്രോ ഡി​സി​പി അ​റി​യി​ച്ചു.

തലയിൽ കാവി തലക്കെട്ടും, വെള്ള ടീ ഷർട്ടും ധരിച്ച ഒരു സംഘമാളുകളാണ് മുദ്രാവാക്യം വിളിച്ചത്. രാജീവ് ചൗക് മെട്രോ സ്റ്റേഷനിൽ ഇത്തരം മുദ്രാവാക്യങ്ങളുയരുന്ന ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് വ്യാപകമായി പുറത്തുവന്നത്. 
 
നേ​ര​ത്തെ, സി​എ​എ വി​രു​ദ്ധ പ്ര​ക്ഷോ​ഭ​ക​ര്‍​ക്കെ​തി​രെ ബി​ജെ​പി നേ​താ​വ് ക​പി​ല്‍ മി​ശ്ര, കേ​ന്ദ്ര​മ​ന്ത്രി അ​നു​രാ​ഗ് താ​ക്കൂ​ര്‍ എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ബി​ജെ​പി നേ​താ​ക്ക​ള്‍ ഈ ​മു​ദ്രാ​വാ​ക്യം ഉ​യ​ര്‍​ത്തി​യി​രു​ന്നു.
 


LATEST NEWS