ഓക്സിജന്‍ ലഭിക്കാതെ  70 കുഞ്ഞുങ്ങൾ മരിച്ച സംഭവത്തില്‍  പ്രധാനമന്ത്രിയ്ക്ക് ‘ആശങ്ക’യുണ്ടെന്ന്‍  യോഗി ആദിത്യനാഥ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 ഓക്സിജന്‍ ലഭിക്കാതെ  70 കുഞ്ഞുങ്ങൾ മരിച്ച സംഭവത്തില്‍  പ്രധാനമന്ത്രിയ്ക്ക് ‘ആശങ്ക’യുണ്ടെന്ന്‍  യോഗി ആദിത്യനാഥ്

ഗോരഖ്പുർ ; ഓക്സിജന്‍ ലഭിക്കാതെ  70 കുഞ്ഞുങ്ങൾ മരിച്ച സംഭവത്തില്‍  പ്രധാനമന്ത്രിയ്ക്ക് ‘ആശങ്ക’യുണ്ടെന്ന്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംഭവം പ്രത്യേകസംഘം അന്വേഷിക്കുമെന്ന് . മുഖ്യമന്ത്രി പറഞ്ഞു.  പ്രാഥമിക റിപ്പോർട്ട് തയാറായിട്ടുണ്ട്. വിശദമായ റിപ്പോർട്ട് വരേണ്ടതുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകും.  

കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയ്ക്കൊപ്പം ആശുപത്രി സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  സാഹചര്യം നേരിടാൻ കേന്ദ്രസർക്കാർ എല്ലാവിധ പിന്തുണയും നൽകുന്നുണ്ട്. ഡൽഹിയിൽ നിന്നും ഒരു സംഘം ഡോക്ടർമാർ ചികിൽസയ്ക്കായി എത്തിയിട്ടുണ്ട്.

1996–97 കാലം മുതൽ മസ്തിഷ്ക ജ്വരമെന്ന രോഗത്തിനെതിരായ പോരാട്ടത്തിലാണ് ഗോർഖ്പുർ. 90 ലക്ഷത്തിലധികം കുട്ടികൾ ഈ രോഗത്തിന്റെ പിടിയിലാണ്. ബിആർഡി ആശുപത്രിയിലേക്ക് ഇത് തന്റെ നാലാമത്തെ സന്ദർശനമാണ്. മാധ്യമപ്രവർത്തകർക്ക് ആശുപത്രി വാർഡുകളിൽ കടക്കാമെന്നും യോഗി ആദിത്യനാഥ് പറ‍‍ഞ്ഞു.  ഞായറാഴ്ച ഉച്ചയോടെയാണ് ഇരുവരും ആശുപത്രിയിൽ എത്തിയത്.

മന്ത്രിമാരുടെ സന്ദർശനത്തോടനുബന്ധിച്ച് സ്ഥലപരിമിതി മൂലം വാർഡുകള്‍ക്ക് പുറത്തും വരാന്തയിലും കിടത്തിയിരുന്ന രോഗികളെയും ബന്ധുക്കളെയും അവിടെനിന്ന് നീക്കി. യോഗി ആദിത്യനാഥ് അഞ്ചുതവണ പ്രതിനിധീകരിച്ച ലോക്സഭാ മണ്ഡലമാണു ഗോരഖ്പുർ.  


LATEST NEWS