ഗോരഖ്പുര്‍ ദുരന്തത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഗോരഖ്പുര്‍ ദുരന്തത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു

പാട്‌ന: ഗോരഖ്പുര്‍ ദുരന്തത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. വിഷയത്തില്‍ പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും ഇടപെട്ടതിന് പിന്നാലെയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണം പ്രഖ്യാപിച്ചത്. സംഭവത്തില്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും ഓക്‌സിജന്‍ വിതരണത്തിനായി മുന്‍സര്‍ക്കാരിന്റെ കാലത്തെ നടപടികളും പരിശോധിക്കുമെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി. സംഭവത്തില്‍ ഓക്‌സിജന് വിതരണക്കാരുടെ പങ്ക് പരിശോധിക്കുമെന്നും അന്വേഷണം ആരംഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും ഓക്‌സിജന്‍ വിതരണത്തിനായി മുന്‍സര്‍ക്കാരിന്റെ കാലത്തെ നടപടികളും പരിശോധിക്കുമെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.

കുട്ടികള്‍ മരിക്കാനിടയായ സംഭവത്തിന് ഉത്തരവാദികളാരായാലും അവരെ വെറുതെ വിടില്ലെന്നും ശക്തമായ നടപടികള്‍ ഉണ്ടാകുമെന്നും ആദിത്യനാഥ് അറിയിച്ചു. ഉത്തര്‍പ്രദേശിലെ ആരോഗ്യമന്ത്രിയെയും മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രിയെയും മുഖ്യമന്ത്രി യോഗി ആദിത്‌നാഥ് വിളിപ്പിച്ചിരുന്നു. ആശുപത്രിയില്‍ ഓക്‌സിജന്‍റെ ലഭ്യതക്കുറവ് ഉണ്ടെന്ന കാര്യം അധികൃതര്‍ മുഖ്യമന്ത്രിയെ അറിയിച്ചില്ലെന്നാണ് ആരോഗ്യമന്ത്രി സിദ്ധാര്‍ത്ഥ് നാഥ് സിങ് പറഞ്ഞത്. ഇത്തരം അപകടങ്ങളെയും മരണങ്ങളെയും പ്രതിപക്ഷം രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ഉത്തര്‍ പ്രദേശിലെ സര്‍ക്കാരിന്റെ അനാസ്ഥയാണ് ബിആര്‍ഡി ആശുപത്രിയിലെ ദുരന്തത്തിന് കാരണമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദും ആശുപത്രിയില്‍ എത്തിയതിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥും ആരോഗ്യമന്ത്രിയും രാജിവെക്കണം. വളരെ ദുഃഖകരമായ സംഭവമാണ് ഉണ്ടായിരിക്കുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഉത്തരവാദിത്വത്തില്‍ നിന്നൊഴിയാനാകില്ല. അദ്ദേഹം ജനങ്ങളോട് മാപ്പ് പറയണമെന്നും ഗുലാം നബി ആസാദ് പറഞ്ഞു.

ഗോരഖ്പുരിലെ സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബാബാ രാഘവ് ദാസ് മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ കിട്ടാതെ കുട്ടികള്‍ മരിച്ചത് പുറത്തുവന്നിട്ടും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിഷയത്തില്‍ പ്രതികരിച്ചിരുന്നില്ല. വിഷയത്തില്‍ ആദിത്യനാഥിന്‍റെ  പ്രതികരിച്ചു. സംഭവത്തില്‍ ദുഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും അറിയിച്ചു. അതേസമയം ഇത്രയും കുട്ടികള്‍ മരിക്കാനിടയായത് ഓക്‌സിജന്‍ ലഭിക്കാതെ വന്നതുകൊണ്ടുമാത്രമല്ലെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു.


LATEST NEWS