ഗൊരഖ്പൂരില്‍ ഓക്‌സിജന്‍ എത്തിച്ച ഡോക്ടര്‍ കഫീല്‍ ഖാനെ സസ്‌പെന്റ് ചെയ്തത്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഗൊരഖ്പൂരില്‍ ഓക്‌സിജന്‍ എത്തിച്ച ഡോക്ടര്‍ കഫീല്‍ ഖാനെ സസ്‌പെന്റ് ചെയ്തത്

ലഖ്‌നോ: ഗൊരഖ്പൂരില്‍ ഓക്‌സിജന്‍ കിട്ടാതെ കുട്ടികള്‍ മരിച്ച സംഭവത്തില്‍ ഓക്‌സിജന്‍ എത്തിച്ച ഡോക്ടര്‍ക്കെതിരെ നടപടി. സ്വകാര്യ പ്രാക്ടീസ് നടത്തിയെന്നാരോപിച്ചാണ് ശിശുരോഗം വിഭാഗം തലവനായ കഫീല്‍ ഖാനെ ഉത്തര്‍പ്രദേശ്‌ സര്‍ക്കാര്‍ സസ്‌പെന്റ് ചെയ്തത്. 

പിഞ്ചു കുഞ്ഞുങ്ങളുടെ കരച്ചില്‍ സഹിക്കാതെ കുട്ടികളെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാന്‍ ഡോക്ടര്‍ കഫീല്‍ ഖാന്‍ നടത്തിയ ധീരമായ നടപടികള്‍ ഏറെ ശ്രദ്ധേയമായിരുന്നു. എന്നാല്‍ യുപിയില്‍ അധികാരത്തിലിരിക്കുന്ന സര്‍ക്കാര്‍ ഈ നടപടികളെ അംഗീകരിക്കുന്നില്ല എന്നതിന്‍റെ തെളിവാണ് സസ്‌പെന്‍ഷന്‍. 

വ്യാഴാഴ്ച്ച രാത്രി ആശുപത്രിയിലെ ഓക്‌സിജന്‍ വിതരണം നിര്‍ത്തലാക്കാന്‍ പോവുകയാണെന്ന് സുചന ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ കുട്ടികള്‍ക്ക് വേണ്ട ഓക്‌സിജന്‍ തികയാതെ വരും എന്ന് മനസ്സിലാക്കിയ ഡോക്ടര്‍ സ്വന്തം നിലയില്‍ ഓക്സിജന്‍ എത്തിക്കുകയായിരുന്നു. സ്വന്തം വാഹനത്തില്‍ സുഹൃത്തായ മറ്റൊരു ഡോക്ടറുടെ അടുത്തെത്തി 3 സിലണ്ടര്‍ ഓക്‌സിജന്‍ വാങ്ങി വെള്ളിയാഴ്ച്ച പുലര്‍ച്ചെ 3 മണിയോട് കൂടി ബിആര്‍ഡി ആശുപത്രയില്‍ എത്തിക്കുകയും ചെയ്തിരുന്നു ഡോക്ടര്‍ കഫീല്‍ ഖാന്‍.

നിലവിലുള്ള പ്രതിസന്ധി പരിഹരിക്കാന്‍ ഇതു സഹായകരമായെങ്കിലും വെള്ളിയാഴ്ച്ച രാവിലെയോട് കൂടി സ്ഥിതി ഗതികള്‍ വഷളാവുകയായിരുന്നു. ഏറെ ശ്രമങ്ങള്‍  നടത്തിയിട്ടും കുട്ടികളുടെ ജീവന്‍ രക്ഷിക്കാനാവത്തതില്‍ മനം നൊന്ത് നിസ്സഹായനായി നില്‍ക്കുന്ന ഡോക്ടറുടെ ചിത്രങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.


LATEST NEWS