ഗോരഖ്പുര്‍ വിഷയത്തില്‍ രൂക്ഷ വിമര്‍ശനവുമായി കനയ്യ കുമാര്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഗോരഖ്പുര്‍ വിഷയത്തില്‍ രൂക്ഷ വിമര്‍ശനവുമായി കനയ്യ കുമാര്‍


കണ്ണൂര്‍: കന്നുകാലികള്‍ക്കായി ആംബുലന്‍സ് നല്‍കിയ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് മനുഷ്യജീവന്റെ വിലയറിയില്ലെന്ന് എഐഎസ്എഫ് നേതാവ് കനയ്യ കുമാര്‍. കണ്ണൂരില്‍ എഐഎസ്എഫ് സംസ്ഥാന സമ്മേളനത്തിന്റ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയത് സംസാരിക്കുയായിരുന്നു കനയ്യ കുമാര്‍. ഓഗസ്റ്റ് നാലു മുതലുള്ള ഒരാഴ്ചക്കാലത്ത് മരിച്ച കുട്ടികളുടെ എണ്ണം 67 ആയ പശ്ചാത്തലത്തിലാണ് കനയ്യ കുമാറിന്റെ പ്രതികരണം. 

ഉത്തര്‍പ്രദേശില്‍ 63 കുട്ടികള്‍ മരിച്ചതൊന്നും യോഗി ആദിത്യനാഥ് സര്‍ക്കാരിന് പ്രശ്‌നമല്ലെന്നും അവര്‍ക്ക് കന്നുകാലി സംരക്ഷണത്തില്‍ മാത്രമാണ് ശ്രദ്ധയെന്നും കനയ്യ പറഞ്ഞു. രാജ്യത്തെ യഥര്‍ഥ പ്രശ്‌നങ്ങളായ പട്ടിണിയും തൊഴിലില്ലായ്മയും പരിഹരിക്കാന്‍ ഒരിക്കലും മോദി സര്‍ക്കാരിന് കഴിയില്ല. മോദി വിദേശ യാത്രയ്ക്ക് ചിലവാക്കിയതിന്റെ പകുതി മതിയായിരുന്നു ബിആര്‍ഡി ആശുപത്രിയിലെ ഓക്‌സിജന്‍ കുടിശ്ശിക തീര്‍ക്കാനെന്ന് കനയ്യ പറഞ്ഞു. 

കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നതില്‍ സര്‍ക്കാരിന് മറുപടിയില്ല,ദലിതരേയും ന്യൂനപക്ഷങ്ങളേയും  തീവ്രവാദികള്‍ കൊല്ലുന്നതില്‍ സര്‍ക്കാരിന് മറുപടിയില്ല, അവര്‍ ചിന്തിക്കുന്നത് എങ്ങനെ ബ്രാഹ്മണിക്കല്‍ ഹിന്ദുയിസം മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കാമെന്നാണ്. ഉത്തര്‍പ്രദേശില്‍ യോഗി സര്‍ക്കാര്‍ സെക്വിലര്‍ എഡ്യുക്കേഷന്‍ സിസ്റ്റം അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്.ഉത്തര്‍പ്രദേശ് സര്‍ക്കാരിന് വിദ്യാഭ്യാസത്തിനായി ബഡ്ജറ്റ് മാറ്റിവെക്കാന്‍ സമയമില്ല,കന്നുകാലികള്‍ക്കായി ആംബുലന്‍സ് മാറ്റിവെക്കാം. രാഷ്ട്രീയപരമായി നമ്മുടെ സമൂഹത്തെ മാറ്റിമറിക്കേണ്ട ബാധ്യത ഇടതുപക്ഷത്തിന് മാത്രമാണ് എന്നും  സമ്മേളനം ഉദ്ഘാടനം ചെയത് സംസാരിച്ച കനയ്യ കുമാര്‍ പറഞ്ഞു.


LATEST NEWS