ഉത്തര്‍പ്രദേശില്‍ കുട്ടികളുടെ മൃതദേഹങ്ങളോട് കടുത്ത അനാദരവെന്ന് റിപ്പോര്‍ട്ടുകള്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഉത്തര്‍പ്രദേശില്‍ കുട്ടികളുടെ മൃതദേഹങ്ങളോട് കടുത്ത അനാദരവെന്ന് റിപ്പോര്‍ട്ടുകള്‍

ഗോരഖ്പൂര്‍: ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ ചികിത്സയിലായിരുന്ന മൂന്നു കുട്ടികള്‍ കൂടി മരിച്ചു. മെഡിക്കല്‍ കോളേജില്‍ മരിച്ച കുട്ടികളുടെ മൃതദേഹങ്ങളോട് കടുത്ത അനാദരവാണ് കാണിക്കുന്നത് എന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. അവിടെ മരിച്ച കുട്ടികളുടെ മൃതദേഹങ്ങള്‍ കൊണ്ടുപോകാന്‍ ആംബുലന്‍സ് സംവിധാനങ്ങളില്ല. ടൂ വീലറുകളിലും ഓട്ടോറിക്ഷയിലും ജീപ്പിലുമൊക്കെയാണ് കുഞ്ഞുങ്ങളുടെ മൃതദേങ്ങള്‍ കൊണ്ടുപോകുന്നത്. ചില രക്ഷിതാക്കള്‍ കുഞ്ഞുങ്ങളുടെ മൃതദേഹങ്ങളുമായി നടന്നു പോവുകയും ചെയ്യുന്നു. ഞായറാഴ്ച ആയതിനാല്‍ ആംബുലന്‍സുകല്‍ ലഭിക്കില്ല എന്നാണ് വിശദീകരണം.  ബാബ രാഘവ്ദാസ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികില്‍സയിലായിരുന്ന കുട്ടികള്‍ ആണ് മരിച്ചത്. ഓക്‌സിജന്‍ നിലച്ചപ്പോള്‍ വാര്‍ഡില്‍ ഉണ്ടായിരുന്ന കുഞ്ഞുങ്ങളാണ് മരിച്ചത് എന്ന് ആശുപത്രി ജീവനക്കാര്‍ പറഞ്ഞു. 

ഓഗസ്റ്റ് നാലു മുതലുള്ള ഒരാഴ്ചക്കാലത്ത് മരിച്ച കുട്ടികളുടെ എണ്ണം 67 ആയി. ഇതില്‍ 30 പേര്‍ മരിച്ചതു വ്യാഴം, വെള്ളി ദിവസങ്ങളിലാണ്. സ്ഥിതിഗതികള്‍ പരിശോധിക്കുന്നതിനായി കേന്ദ്രസംഘം ഇന്ന് ആശുപത്രി സന്ദര്‍ശിക്കും. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഢ ഗോരഖ്പുരിലെത്തും. കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ അധികൃതര്‍ കാട്ടിയ അലംഭാവത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പശുക്കളെ കൊണ്ടുപോകാന്‍ ആംബുലന്‍ സജ്ജീകരിച്ച സംസ്ഥാനത്ത് മനുഷ്യജീവന് പുല്ലുവിലയാണ് എന്നാണ് വിമര്‍ശകര്‍ പറയുന്നത്.


LATEST NEWS