ഗൗ​രി ല​ങ്കേ​ഷി​ന്‍റെ കൊ​ലയാ​ളി​ക​ളു​ടെ ഹി​റ്റ്ലി​സ്റ്റി​ൽ  ഗി​രീ​ഷ് ക​ർ​ണാ​ട് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഗൗ​രി ല​ങ്കേ​ഷി​ന്‍റെ കൊ​ലയാ​ളി​ക​ളു​ടെ ഹി​റ്റ്ലി​സ്റ്റി​ൽ  ഗി​രീ​ഷ് ക​ർ​ണാ​ട് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ 

ബം​ഗ​ളൂ​രു:  ഗി​രീ​ഷ് ക​ർ​ണാ​ട് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ ഗൗ​രി ല​ങ്കേ​ഷി​ന്‍റെ കൊ​ലയാ​ളി​ക​ളു​ടെ ഹി​റ്റ്ലി​സ്റ്റി​ൽ ഉള്ളതായി വിവരം.   സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​യും എ​ഴു​ത്തു​കാ​രി​യു​മാ​യ ബി.​ടി ല​ളി​താ നാ​യി​ക്, ഗു​രു വീ​ര​ഭ​ദ്ര ചാ​ന്നാ​മ​ല സ്വാ​മി, യു​ക്തി​വാ​ദി സി.​എ​സ് ദ്വാ​ര​ക​നാ​ഥ് തു​ട​ങ്ങി​യ​വ​ർ ഹി​റ്റ്ലി​സ്റ്റി​ലു​ണ്ട്. ഗൗ​രി ല​ങ്കേ​ഷ് വ​ധം അ​ന്വേ​ഷി​ക്കു​ന്ന പ്ര​ത്യേ​ക പോ​ലീ​സ് സം​ഘ​മാ​ണ് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്.

 പോ​ലീ​സ് പി​ടി​യി​ലാ​യ പ്ര​തി​ക​ളി​ലൊ​രാ​ളു​ടെ ഡ​യ​റി​യി​ലാ​ണ് കൊ​ല​പ്പെ​ടു​ത്തേ​ണ്ട​വ​രു​ടെ പ​ട്ടി​ക ക​ണ്ടെ​ത്തി​യ​ത്. പ്രാ​ചീ​ന ലി​പി​യാ​യ ദേ​വ​നാ​ഗ​രി ലി​പി​യി​ലാ​ണ് ഇ​വ എ​ഴു​തി​യി​രു​ന്ന​ത്. തീ​വ്ര​ഹി​ന്ദു​ത്വ ആ​ശ​യ​ങ്ങ​ൾ​ക്ക് എ​തി​രാ​യ​താ​ണ് പ​ട്ടി​ക​യി​ൽ ഇ​വ​ർ ഉ​ൾ​പ്പെ​ടാ​ൻ കാ​ര​ണ​മാ​യ​ത്.  ക​ഴി​ഞ്ഞ ദി​വ​സം പി​ടി​യി​ലാ​യ വി​ജ​യ​പു​ര സ്വ​ദേ​ശി പ​ര​ശു​റാം വാ​ഗ്‌​മ​റെ കേ​സി​ൽ ഗൂ​ഡാ​ലോ​ച​ന ന​ട​ത്തി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. അ​ന്വേ​ഷ​ണ​ത്തെ ബാ​ധി​ക്കു​ന്ന​തി​നാ​ൽ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ടാ​നാ​വി​ല്ലെ​ന്നും പ്ര​ത്യേ​ക പോ​ലീ​സ് സം​ഘം അ​റി​യി​ച്ചു. ഗൗ​രി ല​ങ്കേ​ഷി​നെ വ​ധി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ കു​ന്ന ആ​റാ​മ​ത്തെ​യാ​ളാ​ണ് പ​ര​ശു​റാം വാ​ഗ്‌​മ​റെ.