റഫാല്‍ കരാറില്‍ അഴിമതി വിരുദ്ധ ചട്ടങ്ങള്‍ ഒഴിവാക്കി; കേന്ദ്രസര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി വീണ്ടും തെളിവുകള്‍ പുറത്ത്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

റഫാല്‍ കരാറില്‍ അഴിമതി വിരുദ്ധ ചട്ടങ്ങള്‍ ഒഴിവാക്കി; കേന്ദ്രസര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി വീണ്ടും തെളിവുകള്‍ പുറത്ത്

ന്യൂഡല്‍ഹി:  റാഫേല്‍ ഇടപാടില്‍ പുതിയ വെളിപ്പെടുത്തലുകള്‍.റഫാല്‍ കരാറില്‍ അഴിമതി വിരുദ്ധ ചട്ടങ്ങള്‍ സര്‍ക്കാര്‍ ഒഴിവാക്കിയതിന്റെ കൂടുതല്‍ രേഖകളാണ് പുറത്തായത്. കരാറില്‍ നിന്നും അഴിമതിവിരുദ്ധചട്ടങ്ങള്‍ ഒഴിവാക്കിയ വിവരം സുപ്രീം കോടതിയെ അറിയിച്ചില്ല. മൂന്നാം കക്ഷി ആധാര വ്യവസ്ഥയും ഒഴിവാക്കി. അവിഹിത സ്വാധീനത്തിന് പിഴ ഈടാക്കുന്ന വ്യവസ്ഥയും ഈ കരാറില്ല. പ്രധാനമന്ത്രിയുടെ ഇടപെടലിലാണ് ഇളവ് അനുവദിച്ചിരിക്കുന്നത്.

റഫാല്‍ ഇടപാടില്‍ കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ ഇന്ന് പാര്‍ലമെന്റിന് മുന്നില്‍ റിപ്പോര്‍ട്ട് വെച്ചേക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി കരാറില്‍ ഇടപെട്ടുവെന്ന ആരോപണം ജെ പി സി അന്വേഷിക്കമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റിന്റെ ഇരു സഭകളും പ്രതിപക്ഷം പ്രക്ഷുബ്ദമാക്കും. ഹിന്ദു പുറത്ത് വിട്ട റിപ്പോര്‍ട്ട് കൂടിയാകുമ്പോള്‍ ഇന്ന് ഇരുസഭകളും സ്തംഭിക്കുന്ന അവസ്ഥയിലേക്ക് നീങ്ങും.  സി എ ജി രാജീവ് മെഹ്ഋഷി റഫാല്‍ ഇടപാട് നടക്കുന്ന കാലത്ത് കേന്ദ്ര സാമ്പത്തിക സെക്രട്ടറിയായിരുന്നതിനാല്‍ റിപ്പോര്‍ട്ട് അദ്ദേഹത്തെ രക്ഷിക്കാനുതകുന്ന തരത്തിലായിരിക്കുമെന്ന ആരോപണമാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നത്.
 


LATEST NEWS