അനുവാദമില്ലാതെ മാധ്യമപ്രവര്‍ത്തകയുടെ കവിളില്‍  സ്പര്‍ശിച്ച തമിഴ്‌നാട് ഗവര്‍ണര്‍ ഒടുവില്‍ മാപ്പ് പറഞ്ഞു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അനുവാദമില്ലാതെ മാധ്യമപ്രവര്‍ത്തകയുടെ കവിളില്‍  സ്പര്‍ശിച്ച തമിഴ്‌നാട് ഗവര്‍ണര്‍ ഒടുവില്‍ മാപ്പ് പറഞ്ഞു

ചെന്നൈ: വാര്‍ത്താ സമ്മേളനത്തിനിടെ വനിതാ മാധ്യമപ്രവര്‍ത്തകയുടെ കവിളില്‍  സ്പര്‍ശിച്ച തമിഴ്‌നാട് ഗവര്‍ണര്‍ ഒടുവില്‍ മാപ്പ് പറഞ്ഞു . ചൊവ്വാഴ്ച ചെന്നൈയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിനൊടുവിലായിരുന്നു സംഭവം. മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിനു മറുപടിയായാണ്  അനുവാദമില്ലാതെ ഗവര്‍ണര്‍ കവിളില്‍ തൊട്ടത്.എന്നാല്‍ സംഭവത്തില്‍ ഖേദിക്കുന്നുവെന്നും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പുപറയുന്നുവെന്നും മാധ്യമ പ്രവര്‍ത്തകയ്ക്ക് അയച്ച കത്തില്‍ ഗവര്‍ണര്‍ വ്യക്തമാക്കി.

മാധ്യമ പ്രവര്‍ത്തക ഉന്നയിച്ച ചോദ്യത്തെ  അഭിനന്ദിക്കുന്നതിനുവേണ്ടിയാണ് കവിളില്‍ തട്ടിയതെന്നുമാണ് ഗവര്‍ണറുടെ വിശദീകരണം..സ്വന്തം മകളെപ്പോലെ കണ്ടതുകൊണ്ടാണ് കവിളില്‍ തട്ടിയതെന്ന് അദ്ദേഹം വിശദീകരിച്ചു

ദ വീക്കിലെ മാധ്യമപ്രവര്‍ത്തക ലക്ഷ്മി സുബ്രഹ്മണ്യന്റെ കവിളിലാണ്‌ ബന്‍വാരിലാല്‍ സ്പര്‍ശിച്ചത്. തുടര്‍ന്ന്  ബന്‍വാരിലാലിന്റെ പെരുമാറ്റത്തെ രൂക്ഷമായി വിമര്‍ശിച്ച് ലക്ഷ്മി സുബ്രഹ്മണ്യന്‍ ട്വീറ്റ് ചെയ്യുകയായിരുന്നു.സര്‍വകലാശാല അധികൃതര്‍ക്കു വഴങ്ങിക്കൊടുക്കാന്‍ നാലു വിദ്യാര്‍ഥിനികളോട് അധ്യാപിക പ്രേരിപ്പിച്ചെന്ന വിവാദത്തില്‍ ബന്‍വാരിലാലിന്റെ പേരു കൂടി പരാമര്‍ശിക്കപ്പെട്ടിരുന്നു .ഗവര്‍ണറുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്നായിരുന്നു നിര്‍മല ഫോണ്‍ സംഭാഷണത്തില്‍ പറഞ്ഞിരുന്നത്.. ഈ വിഷയവുമായി തനിക്ക് ബന്ധമില്ലെന്ന് വ്യക്തമാക്കുന്നതിനായിരുന്നു 78കാരനായ ബന്‍വാരിലാല്‍ രാജ്ഭവനില്‍ പത്രസമ്മേളനം വിളിച്ചത്.

I asked TN Governor Banwarilal Purohit a question as his press conference was ending. He decided to patronisingly – and without consent – pat me on the cheek as a reply. @TheWeekLive pic.twitter.com/i1jdd7jEU8

— Lakshmi Subramanian (@lakhinathan) April 17, 2018

'പലവട്ടം ഞാന്‍ മുഖം കഴുകി. ഇപ്പോഴും അതില്‍നിന്ന് മോചിതയാകാന്‍ സാധിക്കുന്നില്ല. ഒരുപാട് മനോവിഷമവും ദേഷ്യവും തോന്നുന്നുണ്ട് മിസ്റ്റര്‍ ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത്. നിങ്ങള്‍ക്ക് ഒരു പക്ഷെ ഇത് അഭിനന്ദനം സൂചിപ്പിക്കുന്ന പ്രവൃത്തിയോ മുത്തശ്ശന്റെ പെരുമാറ്റമോ ആയിരിക്കാം. എന്നാല്‍ എന്നെ സംബന്ധിച്ചിടത്തോളം നിങ്ങള്‍ ചെയ്തത് തെറ്റാണ്'- ലക്ഷ്മി ട്വിറ്ററില്‍ കുറിച്ചു.

 

 സംഭവം പുറത്തായതോടെ മാധ്യമപ്രവര്‍ത്തകയെ അനുകൂലിച്ച് നിരവധിയാളുകള്‍ രംഗത്തെത്തിയിട്ടുണ്ട്. സംഭവം നിര്‍ഭാഗ്യകരമാണെന്നായിരുന്നു  എം കെ സ്റ്റാലിന്റെ പ്രതികരണം. ഡി എം കെയുടെ രാജ്യസഭാ എം പി കനിമൊഴിയും മാധ്യമപ്രവര്‍ത്തകയെ അനുകൂലിച്ച് രംഗത്തെത്തി.


LATEST NEWS