ജമ്മു കാശ്മീരില്‍ വീണ്ടും ഭീകരാക്രമണം;മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് പരുക്ക്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ജമ്മു കാശ്മീരില്‍ വീണ്ടും ഭീകരാക്രമണം;മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് പരുക്ക്

ശ്രീനഗർ: ജമ്മു കശ്മീർ അതിർത്തിയിൽ പാകിസ്താന്‍റെ ഭീകരാക്രമണം. നിയന്ത്രണരേഖയ്ക്ക് അടുത്ത് പാക് സൈന്യം നടത്തിയ വെടിവയ്പിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. സോപോറിൽ സിആർപിഎഫ് ജവാന്മാർക്ക് നേരെ വീണ്ടും ഭീകരർ ഗ്രനേഡ് ആക്രമണം. രണ്ടു തവണയായി ഉണ്ടായ ഭീകരാക്രമണത്തിൽ ഒരു സൈനികനും ജമ്മു കശ്മീരിൽ നിന്നുള്ള മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്കും പരുക്കേറ്റു.

ഇന്ന് രാവിലെ ഒൻപത് മണിയോടെയായിരുന്നു സിആർപിഎഫ് ക്യാംപിന് നേരെ ആക്രമണമുണ്ടായത്. പരുക്കേറ്റ പൊലീസുകാരിൽ ഒരാൾ എസ്എച്ച്ഒ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ്. സോപോറിലെ സിആർപിഎഫ് ക്യാംപിന് നേരെയാണ് ഭീകരർ ഗ്രനേഡ് ആക്രമണം നടത്തിയത്. തുടർന്ന് സൈന്യവും പൊലീസും സിആർപിഎഫും ഭീകരർക്കെതിരെ തിരിച്ചടിക്കുകയായിരുന്നു.

പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്. പ്രദേശത്ത് മൂന്ന് തീവ്രവാദികൾ ഒളിച്ചിരിക്കുന്നതായാണ് സൂചന. പുൽവാമ ഭീകരാക്രമണത്തിന് ശേഷം സിആർപിഎഫ് ജവാൻമാർക്ക് നേരെ നേരിട്ട് ഉണ്ടാകുന്ന രണ്ടാമത്തെ വലിയ ഭീകരാക്രമണമാണിത്.