വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍
ന്യൂഡല്‍ഹി: ഇന്ന് ചേരാനിരുന്ന മുപ്പത്തി ആറാമത് ജിഎസ്ടി കൗണ്‍സില്‍ യോഗം വെള്ളിയാഴ്ചത്തേക്കു മാറ്റി. വീഡിയോ കോണ്‍ഫറന്‍സിലൂടെ യോഗം ചേരാനായിരുന്നു തീരുമാനിച്ചിരുന്നത്. കേന്ദ്ര ബജറ്റിന് ശേഷമുള്ള ആദ്യ ജിഎസ്ടി കൗണ്‍സില്‍ യോഗമാണ് ഇന്ന് ചേരാനിരുന്നത്.
ധനമന്ത്രി നിര്‍മല സീതാരാമന്റെ അധ്യക്ഷതയില്‍ യോഗം ചേരാനായിരുന്നു തീരുമാനിച്ചിരുന്നത്.
ഇലക്ട്രോണിക് വാഹനങ്ങളുടെ ജിഎസ്ടി നിരക്ക് കുറക്കുന്നതില്‍ തീരുമാനം ഇന്നത്തേ യോഗത്തില്‍ ഉണ്ടായേക്കുമെന്ന് സൂചനകള്‍ ഉണ്ടായിരുന്നു.