29 കരകൗശല ഉത്പന്നങ്ങള്‍ ജിഎസ്ടിയിൽനിന്ന് പൂര്‍ണ്ണമായും ഒഴിവാക്കി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

29 കരകൗശല ഉത്പന്നങ്ങള്‍ ജിഎസ്ടിയിൽനിന്ന് പൂര്‍ണ്ണമായും ഒഴിവാക്കി

ന്യൂഡൽഹി: പെട്രോളിയം ഉത്പന്നങ്ങളും റിയല്‍ എസ്റ്റേറ്റും ജി.എസ്.ടി. പരിധിയില്‍ കൊണ്ടുവരണമെന്ന് കഴിഞ്ഞ ദിവസം കോൺഗ്രസ്സ് ആവശ്യപ്പെട്ടിരുന്നു. ജിഎസ്ടി 18ൽനിന്ന് 12 ശതമാനമായി കുറച്ചിട്ടുണ്ട്. ചില കൃഷി ഉപകരണങ്ങൾക്കും നിരക്ക് കുറച്ചു. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ അധ്യക്ഷതയിലായിരുന്നു യോഗം. കേരളം ഉള്‍പ്പടെ ചില സംസ്ഥാനങ്ങള്‍ റിയല്‍ എസ്​റ്റേറ്റ്​ മേഖലയെ ജി.എസ്​.ടിയില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ രംഗ​ത്ത്​ വന്നിരുന്നു.

ചരക്കു സേവന നികുതിയില്‍ സുപ്രധാന മാറ്റങ്ങള്‍ പ്രതീക്ഷിച്ചെങ്കിലും ഒന്നുമുണ്ടായില്ല. 29 കരകൗശല വസ്തുക്കളെ ജിഎസ്ടിയിൽനിന്ന് ഒഴിവാക്കി. മറ്റു കരകൗശല വസ്തുക്കളുടെ നികുതി കുറയ്ക്കുകയും ചെയ്തു.ഇ വൈ സംവിധാനം മാര്‍ച്ച് ഒന്നുമുതല്‍ പൂര്‍ണ്ണമായും നടപ്പിലാക്കും.അടുത്ത കൗണ്‍സില്‍ യോഗം പത്ത് ദിവസത്തിനകം ചേരും. പെട്രോള്‍ ഡീസല്‍ വില എന്നിവ അടുത്ത യോഗത്തില്‍ ചര്‍ച്ച ചെയ്യും.