ജി.എസ്.ടി : പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ജി.എസ്.ടി : പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം

ന്യൂഡല്‍ഹി: ചരക്കു സേവന നികുതി (ജിഎസ്ടി) നടപ്പാക്കുന്നതിനു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി അവലോകന യോഗം വിളിച്ചു. വ്യാപാരികളും രാഷ്ട്രീയ പാര്‍ട്ടികളും അടക്കമുള്ള മുഴുവന്‍ പേരുടെയും സഹകരണം ജിഎസ്ടി നടപ്പാക്കുന്നതിൽ ഉറപ്പുവരുത്തണമെന്നും മോദി ആവശ്യപ്പെട്ടു. 

ഒരു മാര്‍ക്കറ്റ്, ഒരു ടാക്‌സ് സാധാരണക്കാരന് ഏറെ പ്രയോജനം ചെയ്യും. ജിഎസ്ടിയുമായി ബന്ധപ്പെട്ട സൈബര്‍ സുരക്ഷയ്ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കണമെന്ന് പ്രധാനമന്ത്രി ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു.