ഹിമാചാല്‍ പ്രദേശേ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഹിമാചാല്‍ പ്രദേശേ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു

ന്യൂഡല്‍ഹി: ഹിമാചാല്‍ പ്രദേശേ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. 2017 നവംബര്‍ ഒന്‍പതിനാണ് തെരഞ്ഞെടുപ്പു നടക്കുക. വോട്ടണ്ണെല്‍ ഡിസംബര്‍ 18ന് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഒക്ടോബര്‍ 23നാണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാനദിവസം. ഹിമാചാല്‍ പ്രദേശിന്റെ അസംബ്ലിയുടെ കാലാവധി ജനുവരി 7നുമാണ് അവസാനിക്കുന്നത്.

ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഡിസംബര്‍ 18 ന് മുന്‍പായി നടക്കുമെന്നും തിയ്യതി പിന്നീട് പ്രഖ്യാപിക്കുമെന്നും കമ്മീഷന്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. ഗുജറാത്ത് അസംബ്ലിയുടെ കാലാവധി ജനുവരി 22ന് അവസാനിക്കും.  2012ലാണ് ഹിമാചലിലും ഗുജറാത്തിലും നിലവിലെ സര്‍ക്കാരുകള്‍ അധികാരത്തിലേറിയത്. 

 ഒക്ടോബര്‍ 23നാണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാനദിവസം. സൂക്ഷ്മ പരിശോധന 24ന് നടക്കും. 26നാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതി. രണ്ട് ഘട്ടങ്ങളിലായിട്ടായിരിക്കും ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് നടക്കുക. വിവിപാറ്റ് സംവിധാനം ഉപോയാഗിച്ചായിരിക്കും തെരഞ്ഞെടുപ്പ്. ഇത് ആദ്യമായിട്ടായിരിക്കും ഒരു നിയമസഭാ തെരഞ്ഞെടുപ്പ് പൂര്‍ണമായും വിവിപാറ്റ് സംവിധാനം ഉപയോഗിക്കുന്നത്.


LATEST NEWS