ഗു​ജ​റാ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ രണ്ടാം ഘട്ട വോ​ട്ടെ​ടു​പ്പി​ല്‍ 68.7 ശ​ത​മാ​നം പോ​ളിം​ഗ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഗു​ജ​റാ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ രണ്ടാം ഘട്ട വോ​ട്ടെ​ടു​പ്പി​ല്‍ 68.7 ശ​ത​മാ​നം പോ​ളിം​ഗ്

അ​ല​ഹാ​ബാ​ദ്: ഗു​ജ​റാ​ത്ത് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ അ​വ​സാ​ന ഘ​ട്ട വോ​ട്ടെ​ടു​പ്പി​ല്‍ 68.7 ശ​ത​മാ​നം പോ​ളിം​ഗ് രേഖപ്പെടുത്തി. ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യി സം​സ്ഥാ​ന​ത്ത് 70 ശ​ത​മാ​ന​ത്തി​ല​ധി​കം പേ​ര്‍ വോ​ട്ട് ചെ​യ്ത​തെ​ന്നാ​ണ് അ​നൗ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ള്‍. ആ​ദ്യ ഘ​ട്ട​ത്തി​ല്‍ 68 ശ​ത​മാ​നം പോ​ളിം​ഗ്. ക​ച്ച്‌, സൗ​രാ​ഷ്ട്ര, തെ​ക്ക​ന്‍ ഗു​ജ​റാ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ലെ 89 മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് ആദ്യ ഘട്ടത്തില്‍ വോ​ട്ടെ​ടു​പ്പ് ന​ട​ന്ന​ത്. ഇതോടെ 182 അംഗ സഭയിലേക്കുള്ള വോട്ടെടുപ്പ് പൂര്‍ത്തിയായി. ഡിസംബര്‍ 18 നാണ് ഫലപ്രഖ്യാപനം.

മ​ധ്യ-​വ​ട​ക്ക​ന്‍ ഗു​ജ​റാ​ത്തി​ലെ 14 ജി​ല്ല​ക​ളി​ലാ​യി 93 മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് വ്യാ​ഴാ​ഴ്ച രണ്ടാം ഘട്ട വോ​ട്ടെ​ടു​പ്പ് ന​ട​ന്ന​ത്. 69 വ​നി​ത​ക​ള്‍ ഉ​ള്‍​പ്പെ​ടെ 851 സ്ഥാ​നാ​ര്‍​ഥി​ക​ളാ​ണ് ജ​ന​വി​ധി തേ​ടി​യ​ത്. ഉ​പ​മു​ഖ്യ​മ​ന്ത്രി നി​തി​ന്‍ പ​ട്ടേ​ല്‍(​മെ​ഹ്സാ​ന), ദ​ളി​ത് നേ​താ​വ് ജി​ഗ്​നേ​ഷ് മേ​വാ​നി(​വ​ഡ്ഗാം), ഒ​ബി​സി നേ​താ​വ് അ​ല്‍​പേ​ഷ് ഠാ​ക്കൂ​ര്‍(​രാ​ധ​ന്‍​പു​ര്‍) തു​ട​ങ്ങി​യ​വ​ര്‍ ഇ​ന്നു ജ​ന​വി​ധി തേ​ടു​ന്ന​വ​രി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു. 93 മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ക​ഴി​ഞ്ഞ ത​വ​ണ ബി​ജെ​പി 52 സീ​റ്റി​ലും കോ​ണ്‍​ഗ്ര​സ് 39 സീ​റ്റി​ലും വി​ജ​യി​ച്ചിരുന്നു.

വോട്ട് ചെയ്തതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി റോഡ് ഷോ നടത്തിയെന്ന് ആരോപിച്ച്‌ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോദി സബര്‍മതിയിലെ റാണിപില്‍ 115-ാം നമ്ബര്‍ ബൂത്തില്‍ വോട്ട് ചെയ്തത്. 12.15 ഓടെ വോട്ടര്‍മാര്‍ക്കൊപ്പം ക്യൂ നിന്നാണ് മോദി തന്റെ സമ്മതിദാനാവകാശം വിനിയോഗിച്ചത്. വോട്ട് ചെയ്ത ശേഷം വോട്ടര്‍മാര്‍ക്കുനേരെ കൈവീശിയതായും റോഡ്ഷോ നടത്തിയതായും കാണിച്ചാണ് കോണ്‍ഗ്രസ് പരാതി നല്‍കിയത്. സംഭവത്തില്‍, തിരഞ്ഞെടുപ്പ് കമ്മീഷന്‍ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.