ഗുജറാത്തിലെ രാജ്യസഭാ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിന്‍റെ പരാതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഗുജറാത്തിലെ രാജ്യസഭാ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിന്‍റെ പരാതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു

അഹമ്മദാബാദ്: ഗുജറാത്തിലെ രാജ്യസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഉന്നയിച്ച പരാതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു. കൂറുമാറിയ രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാരുടെ വോട്ട് അസാധുവാക്കിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ . ഈ തീരുമാനത്തോടെ കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ വിജയിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഗുജറാത്ത് രാജ്യസഭാ സീറ്റുകളിലേയ്ക്കു നടന്ന തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ഉടനെ ആരംഭിക്കണമെന്നാവശ്യപ്പെട്ട് ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെും നിയമ മന്ത്രി രവിശങ്കര്‍ പ്രസാദിന്റെയും നേതൃത്വത്തിലുള്ള സംഘം തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടിരുന്നു.

ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തതിന് ശേഷം ബിജെപി വോട്ടിംഗ് ഏജന്റ്‌ അമിത് ഷായെ ബാലറ്റ് പേപ്പര്‍ ഉയര്‍ത്തികാട്ടിയ രണ്ട് എംഎല്‍എമാര്‍ക്കെതിരെ പരാതിയുമായി കോണ്‍ഗ്രസ്. ചട്ടം ലംഘിച്ചവരുടെ വോട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് രംഗത്തെത്തിയത്. 
കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ വിശദമായ പരിശോധന നടത്തിയശേഷമാണ് നടപടി. രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബാലറ്റ് പേപ്പര്‍ കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും ഏജന്റുമാരെയും അമിത് ഷായെയും കാണിച്ചുവെന്നാരോപിച്ചാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വത്തിന് ഒടുവിലാണ് കോണ്‍ഗ്രസിന് ആശ്വാസം നല്‍കുന്ന തീരുമാനം. ചട്ടലംഘനം നടന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് രണ്ട് എം.എല്‍.എമാരുടെ വോട്ട് റദ്ദാക്കിയത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ബി.ജെ.പിക്ക് തിരിച്ചടിയായി.


LATEST NEWS