ഗു​ജ​റാ​ത്തി​ലെ 39 ശ​ത​മാ​നം കു​ട്ടി​ക​ള്‍ക്ക് പോഷകാഹാര കുറവ്; സർക്കാരിന് മൗനം: രാഹുൽ ഗാന്ധി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഗു​ജ​റാ​ത്തി​ലെ 39 ശ​ത​മാ​നം കു​ട്ടി​ക​ള്‍ക്ക് പോഷകാഹാര കുറവ്; സർക്കാരിന് മൗനം: രാഹുൽ ഗാന്ധി

ഗുജറാത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ദിനം പ്രതി ഓരോ ചോദ്യങ്ങളുന്നയിച്ച് ബിജെപി സർക്കാരിനെ വെട്ടിലാക്കി രാഹുൽ ഗാന്ധി. ഗുജറാത്തിലെ ശിശുമരണവുമായി ബന്ധപ്പെട്ടാണ് രാഹുൽ ഇത്തവണ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെയും ഗുജറാത്ത് സർക്കാരിനെയും പ്രതികൂട്ടിൽ നിർത്തുന്നത്. ഗു​ജ​റാ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ എ​ട്ടാ​മ​ത്തെ ചോ​ദ്യ​ത്തി​ലാ​ണ് വി​മ​ര്‍​ശ​നം

ഗു​ജ​റാ​ത്തി​ലെ 39 ശ​ത​മാ​നം കു​ട്ടി​ക​ള്‍ പോ​ഷ​കാ​ഹാ​ര​ക്കു​റ​വി​ന് ഇ​ര​ക​ളാ​ണെന്ന് രാഹുല്‍ പറഞ്ഞു. 1000 ന​വ​ജാ​ത ശി​ശു​ക്ക​ളി​ല്‍ 39 പേ​ര്‍ മ​രി​ക്കു​ന്ന അ​തീ​വ ഗു​രു​ത​ര​മാ​യ സ്ഥി​തി വി​ശേ​ഷ​മാ​ണ് സം​സ്ഥാ​ന​ത്ത്. ഇ​താ​ണോ ബി​ജെ​പി സ​ര്‍​ക്കാ​രി​ന്റെ ആ​രോ​ഗ്യ പ​രി​ര​ക്ഷാ ന​യ​മെ​ന്നും രാ​ഹു​ല്‍ ചോ​ദി​ച്ചു.

ജീ​വ​ന്‍ ര​ക്ഷാ മ​രു​ന്നു​ക​ളു​ള്‍​പ്പെ​ടെ​യു​ള്ള​വ​യ്ക്ക് ഗു​ജ​റാ​ത്തി​ല്‍ പൊ​ന്നും വി​ല​യാ​ണ്. ആ​ശു​പ​ത്രി​ക​ളി​ല്‍ ആ​വ​ശ്യ​ത്തി​ന് ഡോ​ക്ട​ര്‍​മാ​ര്‍ ഇ​ല്ല. എ​ന്നാ​ല്‍ വി​ഷ​യ​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി​യും ഗു​ജ​റാ​ത്ത് സ​ര്‍​ക്കാ​രും മൗ​നം പാ​ലി​ക്കു​ക​യാ​ണെ​ന്നും കോ​ണ്‍​ഗ്ര​സ് ഉ​പാ​ധ്യ​ക്ഷ​ന്‍ പ​റ​ഞ്ഞു. 


LATEST NEWS